Posted By user Posted On

ministry of human resources & emiratisationയുഎഇയിലെ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ നിരക്കിൽ വർധന

ദുബായ്∙ രാജ്യത്ത് ഒരു വർഷത്തിനിടെ സ്വകാര്യ മേഖലയിലെ സ്വദേശിവൽക്കരണ നിരക്ക് വർധിച്ചു ministry of human resources & emiratisation. 27 ശതമാനത്തോളം വർധനവ് ഉണ്ടായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം 26,000 ആയി. ഓരോ വർഷവും സ്വദേശികൾക്കു 22,000 നിയമനങ്ങളാണ് സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണ മന്ത്രാലയം ലക്ഷ്യമിടുന്നത്. ബിസിനസ് സേവന സ്ഥാപനങ്ങള്‍, വ്യാപാര, വാണിജ്യ രംഗം, സാമ്പത്തിക വ്യവഹാരത്തിലെ ഇടനനിലക്കാര്‍ എന്നിവയ്ക്ക് പുറമെ വിവിധ സേവന മേഖലയിലും സ്വദേശികള്‍ നിയമനം നേടിയിട്ടുണ്ട്. സ്വദേശികളായ വനിതകളടക്കം 1.70 ലക്ഷം പേർക്കു അടുത്ത 5 വർഷത്തിനുള്ളിൽ സ്വകാര്യ മേഖലകളിൽ ജോലി നൽകും. 14,000 ദിർഹമാണ് വിദഗ്ധ തൊഴിലാളികൾക്കുള്ള തസ്തികകളിൽ നിയമിക്കുന്ന ഒരു സ്വദേശിക്ക്ശരാശരി വേതനം നൽകേണ്ടത്. മികച്ച തസ്തികകളിലാണു നിയമനം ലഭിച്ച 97% സ്വദേശികളും ജോലി ചെയ്യുന്നത്. നാഫിസ് വഴിയാണ് നിയമനങ്ങൾ നടക്കുന്നത്. 50 വിദഗ്ധ തൊഴിലാളികൾ ഉണ്ടായിട്ടും സ്വദേശിവൽക്കരണം നടത്താത്ത കമ്പനികൾക്ക് കനത്ത പിഴ ചുമത്തുമെന്നു മന്ത്രാലയം നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ, വ്യാജ നിയമനങ്ങളും സ്വദേശി വത്കരണവും നടത്തിയാൽ 20,000 ദിർഹം മുതൽ ഒരു ലക്ഷം ദിർഹം വരെയാണ്‌ പിഴ. സ്വദേശിവൽക്കരണ സംവിധാനം മറികടക്കാൻ ശ്രമിച്ചതായി കണ്ടെത്തിയാലും ഇതേ തുകയാണ് പിഴ ഈടാക്കുക.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *