Posted By user Posted On

divorce papersവില്ലയിൽ നിന്ന് സെൻട്രൽ എയർ കണ്ടീഷനിംഗ് മോഷ്ടിക്കാൻ ശ്രമിച്ചു; പ്രവാസിക്ക് ശിക്ഷ വിധിച്ച് കോടതി

വില്ലയിൽ നിന്ന് സെൻട്രൽ എയർ കണ്ടീഷനിംഗ് മോഷ്ടിക്കാൻ ശ്രമിച്ചതിന് പ്രവാസി അറസ്റ്റിൽ divorce papers. ഏഷ്യക്കാരനായ പ്രവാസിയാണ് അറസ്റ്റിലായത്.
മൂന്ന് മാസത്തെ തടവിനാണ് ഇയാളെ ശിക്ഷിച്ചിരിക്കുന്നത്. ഇതിന് ശേഷം ഇയാളെ നാടുകടത്തും. ഇയാളോടൊപ്പം ഉണ്ടായിരുന്ന 5 പേർ ഒളിവിലാണ്. കഴിഞ്ഞ ജൂലൈയിൽ ദുബായിലെ അൽ മുതീനയിലെ താമസക്കാരൻ തന്റെ വീടിനടുത്തുള്ള വില്ലയിൽ ആളുകൾ കയറുന്നത് കണ്ടതായി പൊലീസിൽ റിപ്പോർട്ട് ചെയ്യുകയായിരുന്നു. ആറ് പേർ ചേർന്ന് വില്ലയിൽ അതിക്രമിച്ച് കടക്കുന്നത് കണ്ടതായും ഇയാൾ പൊലീസിനെ അറിയിച്ചിരുന്നു. പ്രതികൾ വില്ലയിൽ പ്രവേശിക്കുന്നത് വരെ അവരെ നിരീക്ഷിച്ചതായും അതിന് ശേഷം അവർ പുറത്ത് കടക്കുന്നത് വരെ കാത്തു നിന്നതായും അദ്ദേഹം പറയുന്നു. കൂടാതെ, പുറത്ത് കടക്കുന്ന സ്ഥലത്ത് ആളുകൾ ഉണ്ടെന്നറിഞ്ഞ കവർച്ചക്കാർ എയർ കണ്ടീഷനിംഗ് സിസ്റ്റം ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു. എന്നാൽ, പ്രതികളിലൊരാളെ പിടികൂടാൻ ഇദ്ദേഹത്തിന് സാധിച്ചു. ഉടൻ തന്നെ പൊലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *