Posted By user Posted On

uae national day logoയുഎഇ ദേശീയദിന അവധി ദിനങ്ങളിൽ ഗതാഗത നിയന്ത്രണം, ഈ വാഹനങ്ങൾക്ക് ന​ഗരത്തിലേക്ക് പ്രവേശനമില്ല; ജനങ്ങൾക്ക് മുന്നറിയിപ്പ്

അബുദാബി; യുഎഇ ദേശീയദിന അവധി ദിവസങ്ങളിൽ ട്രക്ക്, ലോറി, തൊഴിലാളി ബസ് എന്നിവ അബുദാബി നഗരത്തിലേക്കു പ്രവേശിക്കുന്നത് നിരോധിച്ചു uae national day logo. നവംബർ 30ന് പുലർച്ചെ ഒരു മണി മുതൽ ഡിസംബർ 4 വരെയാണ് ഈ വിലക്ക് തുടരുക. ഷെയ്ഖ് സായിദ്, ഷെയ്ഖ് ഖലീഫ, മുസഫ, മഖ്ത പാലങ്ങൾ ഉൾപ്പെടെ അബുദാബി ഐലൻഡിലെ എല്ലാ റോ‍ഡുകളിലും തെരുവുകളിലും നിയമം ബാധകമാണെന്ന് അധികൃതർ അറിയിച്ചു. റോഡിലെ ഗതാഗതക്കുരുക്കും അപകടവും കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഈ വിലക്ക്. അവശ്യസാധനങ്ങൾ എത്തിക്കുന്നവയ്ക്കും ശുചീകരണ വാഹനങ്ങൾക്കും ഇളവ് ലഭിക്കും. ട്രാഫിക് ആൻഡ് പട്രോൾസ് ഡയറക്ടർ ബ്രിഗേഡിയർ മുഹമ്മദ് ദാഹി അൽ ഹുമൈരിയാണ് ഇക്കാര്യം അറിയിച്ചത്. യുഎഇ ദേശീയദിനം, സ്മാരക ദിനം എന്നിവ പ്രമാണിച്ച് 4 ദിവസം അവധിയായതിനാൽ തിരക്കു കണക്കിലെടുത്ത് നഗരത്തിലെ നിരീക്ഷണം പൊലീസ് ശക്തമാക്കാൻ തീരുമാനിച്ചിട്ടുണ്ട്. നിയമലംഘകർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

https://www.pravasiinfo.com/2022/11/26/traveling-to-qatar-for-world-cup-fifa-world-cup-streaming-online-plat-forms/

Comments (0)

Leave a Reply

Your email address will not be published. Required fields are marked *