Posted By user Posted On

digital citizenshipപ്രവര്‍ത്തന അനുമതിയില്ലാതെ ഫീസ് കൈപ്പറ്റി; സ്വകാര്യ സ്‌കൂളിനെതിരെ പരാതിയുമായി രക്ഷിതാവ് കോടതിയിൽ

യുഎഇ: യുഎഇയില്‍ സ്വകാര്യ സ്‌കൂളിനെതിരെ പരാതിയുമായി വിദ്യാർത്ഥിയുടെ രക്ഷിതാവ് കോടതിയെ സമീപിച്ചു digital citizenship. അടുത്ത അധ്യയന വര്‍ഷത്തേക്ക് പ്രവര്‍ത്തന അനുമതി ലഭിച്ചിട്ടില്ലാത്ത സ്‌കൂള്‍ അനധികൃതമായി ട്യൂഷന്‍ ഫീസ് വാങ്ങിയെന്നും ഈ തുക തിരികെ വേണമെനന്ും ആവശ്യപ്പെട്ടാണ് യുവതി കോടതിയിലെത്തിയത്. 2021-2022 അധ്യയന വര്‍ഷം 15,698 ദിര്‍ഹം ആണ് സ്ക്കൂൾ കൈപ്പറ്റിയത്. തന്റെ മകന്റെ ട്യൂഷന്‍ ഫീസായി സ്ക്കൂൾ അധികൃതർക്ക് നല്‍കിയ 15,698 ദിര്‍ഹം തിരികെ ലഭിക്കണെമന്നായിരുന്നു യുവതിയുടെ ആവശ്യം. വിധി പുറപ്പെടുവിക്കുന്ന തീയതി മുതല്‍ പണം നല്‍കുന്ന തീയതി വരെയുള്ള 12 ശതമാനം നിയമപരമായ പലിശയും അവര്‍ ആവശ്യപ്പെട്ടു. 2021/2022 അധ്യയന വര്‍ഷം ഈ സ്‌കൂള്‍ തുറന്നിട്ടില്ലെന്നും ബദല്‍ സ്‌കൂള്‍ സംവിധാനങ്ങൾ ഒന്നും തന്നെ നൽകാതെ രക്ഷിതാക്കളിൽ നിന്ന് ഫീസ് ഈടാക്കിയെന്നും പരാതിയിൽ പറയുന്നുണ്ട്. പലതവണ ആവശ്യപ്പെട്ടിട്ടും സ്ക്കൂൾ മാനേജ്മെന്റ് ഫീസ് തിരികെ നൽകിയില്ലെന്നും പരാതിക്കാരി ആരോപിക്കുന്നു. പിന്നീട് അവര്‍ മകനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ക്കുകയായിരുന്നു. മകനെ മറ്റൊരു സ്‌കൂളില്‍ ചേര്‍ത്തതിന്റെ രേഖകളും ട്യൂഷന്‍ ഫീസ് അടച്ചതിന്റെ രസീതുകളും പരാതിക്കാരി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസ് പരിശോധിച്ച ശേഷം, അബുദാബി ഫാമിലി ആന്‍ഡ് സിവില്‍ അഡ്മിനിസ്‌ട്രേറ്റീവ് ക്ലെയിംസ് കോടതി ഈ കേസ് തങ്ങളുടെ അധികാരപരിധിയിലല്ലെന്ന് പറഞ്ഞ് കേസ് തള്ളി. ഈ കേസ് അബുദാബി വാണിജ്യ കോടതിയുടെ പരിഗണനയ്ക്ക് വിടാനും ജഡ്ജി ഉത്തരവിട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *