Posted By user Posted On

duty free shopeയുഎഇയിൽ ഡ്യൂട്ടി ഫ്രീ സ്റ്റോറില്‍ മോഷണം; പ്രതികൾക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി

ദുബായ്; ദുബായ് ഡ്യൂട്ടി ഫ്രീ സ്റ്റോറില്‍ മോഷണം നടത്തിയ രണ്ട് പേര്‍ക്ക് ജയിൽ ശിക്ഷ വിധിച്ച് കോടതി duty free shope. ദുബായ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവർക്കും മൂന്ന് മാസം തടവും പിഴയുമാണ് വിധിച്ചത്. ഡ്യൂട്ടി ഫ്രീയില്‍ നിന്ന് സിഗരറ്റ്, പെര്‍ഫ്യൂം, പാസ്പോര്‍ട്ട് ലെതര്‍ കവര്‍ എന്നിവയാണ് ഇവർ മോഷ്ടിച്ചത്. മൂന്ന് തവണയാണ് ഒരു പ്രതി കുറ്റം ചെയ്തത്. നിരീക്ഷണ ക്യാമറകളില്‍ കുടുങ്ങിയ ഇയാള്‍ മൂന്നാം തവണയും പിടിയിലായി.ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ദുബായ് ഡ്യൂട്ടി ഫ്രീ ഷോപ്പുകളിലാണ് കവർച്ച നടന്നത്. ഷോപ്പിലെ ഉടമയാണ് പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാ​ഗമായി നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ പ്രതികള്‍ പെര്‍ഫ്യൂമുകളും സിഗരറ്റുകളും എടുത്ത്, അവ ബാഗേജില്‍ കയറ്റി പോകുന്നതായി കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ ഏപ്രിലില്‍ ഒന്നാം പ്രതി രണ്ട് പെര്‍ഫ്യൂമുകള്‍ മോഷ്ടിച്ച് ബാഗില്‍ ഒളിപ്പിച്ചത് ശ്രദ്ധയില്‍പ്പെട്ടതായി ദുബായ് ഡ്യൂട്ടി ഫ്രീ സ്റ്റോറിലെ ഒരു ജീവനക്കാരന്‍ പൊലീസിനോട് പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം, ഇതേയാൾ ഇവിടെയെത്തി പാസ്പോര്‍ട്ട് ലെതര്‍ കവര്‍ മോഷ്ടിക്കാൻ ശ്രമിച്ചു. ഈ സമയത്ത് ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നുവെന്നും ജീവനക്കാരന്‍ കൂട്ടിച്ചേർത്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *