Posted By user Posted On

online marriage counselingവ്യാജ അക്കൗണ്ട് വഴി വിവാഹ വാ​ഗ്ദാനം നൽകി, യുവതിയിൽ നിന്ന് തട്ടിയെടുത്തത് കോടികൾ; സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർക്ക് ശിക്ഷ വിധിച്ച് കോടതി

യുഎഇ; യുഎഇയിൽ യുവതിയെ കബളിപ്പിച്ച് മൂന്ന് പേർ ചേർന്ന് 1.4 മില്യൺ ദിർഹം കൈക്കലാക്കിയ കേസിൽ ശിക്ഷ വിധിച്ച് കോടതി. online marriage counseling 2 സ്ത്രീകളും ഒരു പുരുഷനുമാണ് കേസിലെ പ്രതികൾ. മൂവരും ചേർന്ന് യുവതിയെ പറ്റിച്ച് കൈക്കലാക്കിയ തുക തിരികെ നൽകണമെന്ന് കോടതി ഉത്തരവിട്ടു. യുവതിയെ വിവാഹം കഴിക്കാനുള്ള ആളെ കണ്ടെത്തി എന്ന വ്യാജേനയാണ് 1.4 മില്യൺ ദിർഹം മൂവരും കൈക്കലാക്കിയത്.യുഎഇയിൽ സ്ഥിരതാമസമില്ലാത്ത വിദേശിയായ യുവതിയാണ് പ്രതികൾക്കെതിരെ കേസ് ഫയൽ ചെയ്തത്. അബുദാബിയിൽ താമസിക്കുന്ന ഒരാളുടെ പേരിൽ രണ്ട് സ്ത്രീകൾ തന്നെ ബന്ധപ്പെട്ടിരുന്നതായി അവർ പറഞ്ഞു. പ്രതികൾ ഒരു പുരുഷന്റെ ഐഡന്റിറ്റി സൃഷ്ടിക്കുകയും ഇത് ഉപയോ​ഗിച്ച് പരാതിക്കാരിയുമായി ആശയവിനിമയം നടത്തുകയും വിവാഹത്തെക്കുറിച്ച് ഉറപ്പ് നൽകുകയും ചെയ്തു.അബുദാബിയിൽ വെച്ച് വിവാഹത്തിന് ഒരുക്കങ്ങൾ നടത്തുന്നതിന് വേണ്ടിയാണ് പ്രതികൾ തന്നോട് പണം ചോദിക്കാൻ തുടങ്ങിയതെന്ന് ഇര പറഞ്ഞു. പ്രതികളുടെ സുഹൃത്തുക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്തതായി പരാതിക്കാരി പറഞ്ഞു. പിന്നീടാണ് താൻ വഞ്ചിക്കപ്പെട്ടതായി മനസ്സിലായതെന്നും തുടർന്നാണ് പരാതി നൽകിയതെന്നും അവർ പറയുന്നു.യുവതി അധികൃതർക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തിയ ഉദ്യോ​ഗസ്ഥർ പ്രതികളെ അറസ്റ്റ് ചെയ്തു. അബുദാബി ക്രിമിനൽ കോടതി മൂന്ന് പ്രതികൾക്ക് നേരത്തെ മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിക്കുകയും ഒന്നാം പ്രതിയായ ഇയാളെ ജയിൽ ശിക്ഷയ്ക്ക് ശേഷം രാജ്യത്ത് നിന്ന് നാടുകടത്താനും ഉത്തരവിട്ടിരുന്നു. തുടർന്ന് മൂന്ന് പ്രതികൾക്കെതിരെ യുവതി സിവിൽ കേസ് ഫയൽ ചെയ്യുകയായിരുന്നു.എല്ലാ കക്ഷികളിൽ നിന്നും വാദം കേട്ട ശേഷം, അബുദാബി ഫാമിലി ആൻഡ് സിവിൽ അഡ്മിനിസ്‌ട്രേറ്റീവ് കേസുകൾ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. മൂവരും യുവതിയിൽ നിന്ന് തട്ടിയെടുത്ത 1.4 ദശലക്ഷം ദിർഹം കൂടാതെ മറ്റൊരു 20,000 ദിർഹം അവർക്ക് നഷ്ടപരിഹാരമായി നൽകണമെന്നാണ് കോടതി ഉത്തരവിട്ടത്. കൂടാതെ യുവതിയുടെ നിയമ ചിലവുകളും പ്രതികൾ നൽകണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *