jailദുബായിലെ ഫാർമസിയിൽ നിന്ന് ഫോൺ മോഷ്ടിച്ച കേസിൽ പ്രവാസി യുവതിക്ക് തടവ് ശിക്ഷ
യുഎഇ; ദുബായിലെ ഫാർമസിയിൽ നിന്ന് ഫോൺ മോഷ്ടിച്ച കേസിൽ പ്രവാസി യുവതിക്ക് തടവ് ശിക്ഷ jail. ദുബായിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 36 കാരിയായ ഏഷ്യൻ യുവതിക്കാണ് ശിക്ഷ വിധിച്ചത്. കേസിൽ യുവതിയെ ഒരു മാസത്തെ തടവിനാണ് ശിക്ഷിച്ചത്. മരുന്ന് വാങ്ങാൻ ഫാർമസിയിൽ വന്ന ഒരു യുവതി അവിടെ ഫോൺ മറന്ന് വച്ച് പോകുകയായിരുന്നു. പിന്നീട് ഈ യുവതി തിരികെയെത്തി ഫോൺ തിരഞ്ഞെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. ഫാർമസിലെ തൊഴിലാളികളോട് ചോദിച്ചെങ്കിലും അവർക്കും ഫോൺ കണ്ടെത്താൻ സാധിച്ചില്ല. ഫോൺ ഫാർമസിയിൽ നിന്ന് തന്നെയാണ് പോയതെന്ന് യുവതി തറപ്പിച്ച് പറയുകയും ക്യാമറകൾ പരിശോധിക്കാൻ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. സെക്യൂരിറ്റി ക്യാമറ ദൃശ്യങ്ങളിൽ, ഒരു സ്ത്രീ സ്ഥലത്തേക്ക് പ്രവേശിക്കുന്നതും വേഗത്തിൽ ഫോൺ എടുത്ത് പോകുന്നതും വ്യക്തമായി കാണാമായിരുന്നു. തുടർന്ന് ഫോൺ നഷ്ടപ്പെട്ട യുവതി പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് റിപ്പോർട്ടിലും പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിലും താൻ നടത്തിയ കുറ്റസമ്മതം പ്രതി സമ്മതിച്ചു. മരുന്ന് വാങ്ങാൻ ഫാർമസിയിൽ പോയപ്പോൾ ഫോൺ കണ്ടതായും മറന്ന് വച്ചതാണെന്ന് മനസ്സിലായതോടെ അത് മോഷ്ടിച്ച് സിം കാർഡ് ഒഴിവാക്കി അത് ഉപയോഗിച്ചെന്നും യുവതി സമ്മതിച്ചു. യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തിയ ക്രിമിനൽ കോടതി ഒരു മാസത്തെ തടവിന് ശിക്ഷിക്കുകയും, ശിക്ഷ അനുഭവിച്ച ശേഷം നാടുകടത്താൻ ഉത്തരവിടുകയും ചെയ്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)