outdoor swimming pool14 മണിക്കൂർ കൊണ്ട് 25 കിലോമീറ്റർ തുടർച്ചയായി നീന്തി; യുഎഇയിൽ താരമായി മലയാളി പ്രവാസി യുവാവ്
ദുബായ്; യുഎഇയിൽ 14 മണിക്കൂർ കൊണ്ട് 25 കിലോമീറ്റർ തുടർച്ചയായി നീന്തി ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് മലയാളി പ്രവാസി യുവാവ് outdoor swimming pool. ദുബായിൽ ജോലി ചെയ്യുന്ന ആലുവ സ്വദേശി അബ്ദുൽ സമീഖ് ആണ് ഇപ്പോൾ നീന്തലിലൂടെ താരമായിരിക്കുന്നത്. ദുബായ് ഫിറ്റ്നസ് ചലഞ്ചിന് െഎക്യദാർഢ്യം പ്രഖ്യാപിച്ചാണ് സമീഖ് ഇടവേളകളില്ലാതെ 25 കിലോമീറ്റർ നീന്തിയത്. ദുബായ് മംസാർ ബീച്ചിൽ 14 മണിക്കൂർ സമയമെടുത്താണ് ഈ നേട്ടം കൈവരിച്ചത്. കഴിഞ്ഞ വർഷം ഫിറ്റ്നസ് ചലഞ്ചിന്‍റെ ഭാഗമായി സുഹൃത്ത് പ്രദീപ് നായർ നീന്തിയ 21 കിലോമീറ്റർ മറികടക്കുന്ന പ്രകടനമായിരുന്നു സമീഖിന്‍റേത്. രാവിലെ 4.20 നാണ് നീന്തൽ തുടങ്ങിയത്. 25 കിലോമീറ്റർ നീന്തിയപ്പോളേക്കും സമയമം വൈകീട്ട് 6.10 ആയിരുന്നു. 800 മീറ്ററിലേറെ ദൂരമുള്ള മംസാർ ബീച്ച് 30 തവണയിലേറെ സമീഖ് നീന്തി വലംവച്ചു. സുരക്ഷാ ജീവനക്കാരുടെ പൂർണപിന്തുണയോടെയായിരുന്നു സമീഖിന്റെ ഈ സാഹസിക ഉദ്യമം. യുഎഇയിലെ മലയാളി റൈഡർമാരുടെ കൂട്ടായ്മയായ കേരള റൈഡേഴ്സ് അംഗമാണ് സമീഖ്. ഓട്ടവും സൈക്ലിങ്ങും നീന്തലുമാണ് ഇഷ്ടവിനോദം. വിവിധ മാരത്തൺ ഓട്ടങ്ങളിലും പങ്കെടുത്തിട്ടുണ്ട്. കൂടാതെ ഇദ്ദേഹം ഐടി സ്ഥാപനമായ അൽ വഫാ ഗ്രൂപ്പിന്റെ ജനറൽ മാനേജരാണ്. ദുബായിൽ തന്നെ മുമ്പ് 15 കിലോമീറ്റർ സമീഖ് നീന്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ അവധിക്ക് നാട്ടിലെത്തിയപ്പോൾ ആലുവ പുഴയിൽ 10 കിലോമീറ്റർ നീന്തിയിരുന്നു. 20 വർഷമായി പ്രവാസജീവിതം നയിക്കുകയാണ് സമീഖ്. ഭാര്യ ഷറീനക്കും മക്കളായ നിഹാനും നൈറക്കുമൊപ്പമാണ് സമീഖ് ദുബായിൽ താമസിക്കുന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)