divorce papersമകനെയും കൊച്ചുമക്കളെയും വീട്ടിൽ നിന്ന് പുറത്താക്കണം; പരാതിയുമായി പിതാവ് കോടതിയിൽ
യുഎഇ; മകനെയും കൊച്ചുമക്കളെയും വീട്ടിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി പിതാവ് കോടതിയിൽ കേസ് ഫയൽ ചെയ്തു divorce papers.
അൽ ഐനിൽ ആണ് സംഭവം നടന്നത്. താമസിക്കാൻ സ്വന്തമായി ഒരു വീട് അല്ലെങ്കിൽ വാടകയ്ക്ക് വീട് കിട്ടുന്നത് വരെ മരുമകൾക്കും പേരക്കുട്ടികൾക്കുമൊപ്പം തൻറെ വസ്തുവിൽ താത്കാലികമായി താമസിക്കാൻ മകനെ അനുവദിച്ചിരുന്നതായി പിതാവ് പറയുന്നു. എന്നാൽ ,മറ്റൊരു വീട് ശരിയായിട്ടും മകൻ തന്റെ വീട്ടിൽ നിന്ന് പോകാൻ തയ്യാറായില്ലെന്നും, തന്റെ വീട് മകൻ തനിക്ക് വിട്ട് നൽകണമെന്നുമാണ് പിതാവ് പരാതിയിൽ പറയുന്നത്. 10 വർഷം മുമ്പ് പിതാവുമായി ഉണ്ടാക്കിയ വാക്കാലുള്ള ഉടമ്പടി പ്രകാരം, സ്വന്തം പണം ഉപയോഗിച്ചാണ് വീടിന്റെ ഒരു ഭാഗം നിർമ്മിച്ചതെന്നും അതിനാൽ ഈ കേസ് തള്ളണമെന്നും മകൻ കോടതിയോട് അപേക്ഷിച്ചു. അൽഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി നേരത്തെ ഈ കേസിൽ വിധി പുറപ്പെടുവിച്ചിരുന്നു. മകൻ ഈ വിധിയെ അപ്പീൽ കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു. എന്നാൽ മകൻ പിതാവിന് വീട് വിട്ട് നൽകണമെന്ന കീഴ്ക്കോടതിയുടെ വിധി അപ്പീൽ കോടതി നിലനിർത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)