mahzooz all resultമഹ്സൂസ് സൂപ്പർ സാറ്റർഡേ നറുക്കെടുപ്പ്; ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തത് 9 പേര്‍; ഭാഗ്യശാലികളിൽ ഇന്ത്യൻ യുവതിയും
ദുബൈ: മഹ്‍സൂസിന്റെ 104-ാമത് സൂപ്പര്‍ സാറ്റര്‍ഡേ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനമായ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്ത് mahzooz all result ഒൻപത് പേർ. നറുക്കെടുത്ത അഞ്ച് സംഖ്യകളില്‍ നാലെണ്ണവും യോജിച്ചുവന്നവരെ തേടിയാണ് ഭാഗ്യമെത്തിയത്. ഇവർ ഓരോരുത്തരും 111,000 ദിര്‍ഹം വീതമാണ് നേടിയത്. കൂടാതെ, സൂപ്പര്‍ സാറ്റര്‍ഡേ റാഫിള്‍ ഡ്രോയില്‍ 300,000 ദിര്‍ഹം മൂന്ന് ഭാഗ്യവാന്മാര്‍ തുല്യമായി പങ്കിട്ടെടുത്തു. കാലങ്ങളായി നിരവധി വിജയികളാണ് രണ്ടാം സമ്മാനമായ ഒരു മില്യന്‍ ദിര്‍ഹത്തിന് ആർഹരാകാറുള്ളത്. ഒരിക്കൽ എഴുപത് പേര്‍ വരെ രണ്ടാം സമ്മാനത്തിന് അര്‍ഹരായിരുന്നു. എന്നാല്‍ നവംബര്‍ 26 ശനിയാഴ്ച നടന്ന നറുക്കെടുപ്പില്‍ ആകെ ഒന്‍പത് പേരാണ് രണ്ടാം സമ്മാനത്തിന് അർഹരായത്, അതുകൊണ്ട് തന്നെയാണ് ഓരോരുത്തർക്കും ഇത്രയും വലിയ തുക ലഭിക്കുന്നത്. രണ്ടാം സമ്മാനാര്‍ഹരില്‍ ഒരാളായ ഫിലിപ്പൈന്‍സ് സ്വദേശി ജോണ്‍ പോളിന് തന്റെ ജീവിതത്തിൽ ലഭിക്കുന്ന അപ്രതീക്ഷിത സമ്മാനമാണിത്. 16 വർഷം മുൻപാണ് അദ്ദേഹം യുഎഇയിൽ എത്തിയത്. ഷാര്‍ജയില്‍ ഡോക്യുമെന്റ് കണ്‍ട്രോളറായി ജോലി ചെയ്യുകയാണ് അദ്ദേഹം. “ഈ പണം കൊണ്ട് നാട്ടില്‍ കുറച്ച് സ്ഥലം വാങ്ങണം. എന്നെങ്കിലും ഒരിക്കല്‍ എനിക്ക് അവിടെ വീട് വെയ്‍ക്കാനാവും”, ജോൺ പോൾ പറയുന്നു. സൗദി അറേബ്യയില്‍ താമസിക്കുന്ന പാകിസ്ഥാന്‍ സ്വദേശിയായ ഫിറോസാണ് മറ്റൊരു ഭാഗ്യശാലി. ഈ തുക കൊണ്ട്, തന്റെ ഭാര്യയ്ക്ക് വേണ്ടി സ്വര്‍ണം വാങ്ങാനും ഒരു പുതിയ കാര്‍ സ്വന്തമാക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം. വിജയികളിലൊരാളായ ഇന്ത്യക്കാരി ഫറാഷാ, മഹ്‍സൂസില്‍ തുടക്കക്കാരിയാണ്. ഇതുവരെ ആകെ മൂന്ന് നറുക്കെടുപ്പുകളില്‍ മാത്രമാണ് അവര്‍ പങ്കെടുത്തിട്ടുള്ളത്. ജീവിതത്തിലാദ്യമായി ഇത്ര വലിയൊരു തുകയുടെ സമ്മാനം ലഭിച്ചതിന്റെ സന്തോഷത്തിലാണ് അവർ.സ്‍കൂള്‍ അധ്യാപികയായി ജോലി ചെയ്യുകയാണ് ഫറാഷാ. കിട്ടിയ പണം കൊണ്ട് ഇന്റീരിയര്‍ ആന്റ് മെയിന്റനന്‍സ് വര്‍ക്ക് രംഗത്ത് ഒരു ബിസിനസ് തുടങ്ങാനാണ് ഫറാഷയുടെ പദ്ധതി. നിരവധി പേരുടെ ജീവിതം മാറ്റി മറിച്ച മഹ്സൂസ് നറുക്കെടുപ്പിൽ നിങ്ങൾക്കും പങ്കെടുക്കാം. www.mahzooz.ae എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹം മുടക്കി ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുന്നതിലൂടെയാണ് നറുക്കെടുപ്പിലേക്ക് പ്രവേശനം ലഭിക്കുന്നത്. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും ഉപഭോക്താക്കള്‍ക്ക് ഒന്നിലേറെ നറുക്കെടുപ്പുകളില്‍ പങ്കെടുക്കാനുള്ള അവസരമാണ് കിട്ടുന്നത്. രണ്ട് വ്യത്യസ്ത സെറ്റ് സംഖ്യകള്‍ തെരഞ്ഞെടുക്കുന്നതിലൂടെ ഫന്‍റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോ, സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോ എന്നിവയില്‍ പങ്കെടുക്കാം. സൂപ്പര്‍ സാറ്റര്‍ഡേ ഡ്രോയില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കുന്നതിനായി 49 സംഖ്യകളില്‍ നിന്ന് അഞ്ചെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്. ഇതേ ടിക്കറ്റുകള്‍ പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും ഓട്ടോമാറ്റിക് ആയി എന്റര്‍ ചെയ്യപ്പെടുന്നു. പുതിയ ഫന്റാസ്റ്റിക് ഫ്രൈഡേ എപ്പിക് ഡ്രോയില്‍ പങ്കെടുക്കുന്നതിനായി 39 സംഖ്യകളില്‍ നിന്ന് ആറെണ്ണം തെരഞ്ഞെടുക്കുകയാണ് വേണ്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)