central parkകളിച്ചുല്ലസിക്കാൻ നേരെ ഇങ്ങോട്ട് പോന്നോളു; യുഎഇയിൽ പുതിയ 5 പോക്കറ്റ് പാർക്കുകൾ റെഡി
അബുദാബി: അബുദാബിയിൽ പുതുതായി തയാറാക്കിയ 5 പോക്കറ്റ് പാർക്കുകൾ ഇന്നു മുതൽ പൊതുജനങ്ങൾക്കു തുറന്നുകൊടുക്കും central park. ഖലീഫ സിറ്റിയിൽ ആണ് പുതിയ പാർക്കുകൾ നിർമ്മിച്ചിരിക്കുന്നത്. താമസ കേന്ദ്രങ്ങൾക്കു സമീപത്തായിട്ടാണ് പാർക്കുകൾ സജ്ജമാക്കിയത്. കുട്ടികൾക്കും കുടുംബങ്ങൾക്കും നൂതന വിനോദ സൗകര്യങ്ങളും പാർക്കിൽ ഉണ്ട്. റനിം ഗാർഡൻ, മഷ്തൽ പ്ലാസ, ഹിമ്മ പാർക്ക്, സാദിം പാർക്ക്, തിലാൽ പാർക്ക് എന്നീ പേരുകളിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്.ടെന്നിസ്, ബാസ്കറ്റ് ബോൾ, ടേബിൾ ടെന്നിസ്, ഫുട്ബോൾ എന്നിവയ്ക്കുള്ള പ്രത്യേക സൗകര്യങ്ങാണ് ഇവിടേക്ക് കൂടുതൽ പേരെ ആകർഷിക്കുക. കൂടാതെ, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക നടപ്പാതയും ഇവിടെയുണ്ടാകും.
ചൂടുകാലങ്ങളിൽ അന്തരീക്ഷം തണുപ്പിക്കാൻ ശീതീകരണ സംവിധാനമാണ് മറ്റൊരു പ്രത്യേകത. കൂടാതെ തണൽ കുടകൾ, ഇരിപ്പിടങ്ങൾ, റബ്ബറൈസ്ഡ് കളിക്കളങ്ങൾ എന്നിവയും ഉണ്ട്. ആരോഗ്യകരമായ ജീവിത ശൈലി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)