
citibank online accountയുഎഇയിൽ 53.6 കോടി ദിർഹം കടം എഴുതിത്തള്ളും; ദേശീയ ദിനത്തോടനുബന്ധിച്ച് പുതിയ തീരുമാനം
അബുദാബി; യുഎഇ ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് 53.6 കോടി ദിർഹം കടം എഴുതിത്തള്ളും citibank online account. ഇതിന് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. 1214 സ്വദേശികളുടെ 53.6 കോടി ദിർഹം കടമാണ് എഴുതിത്തള്ളുക. രാജ്യത്തെ 17 ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ഇതുസംബന്ധിച്ച നിർദേശം നൽകിയതായാണ് വിവരം. സ്വദേശികൾക്ക് മാന്യമായ ജീവിതം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് സഹമന്ത്രിയും നോൺ പെർഫോമിങ് ഡെബ്റ്റ് റിലീഫ് ഫണ്ട് ചെയർമാനുമായ ജാബർ മുഹമ്മദ് ഗാനിം അൽ സുവൈദി പറഞ്ഞു. പദ്ധതിയുമായി സഹകരിച്ച ബാങ്കുകൾക്ക് അദ്ദേഹം നന്ദിയും രേഖപ്പെടുത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)