jailയുഎഇയിൽ വില്ല തകർത്ത് പണവും വിലകൂടിയ വാച്ചുകളും മോഷ്ടിച്ചു, പൊലീസിനെ ആക്രമിച്ചു; പ്രതി പിടിയിൽ
ദുബായിലെ വില്ല തകർത്ത് 45,000 ദിർഹം, റോളക്സ് വാച്ചുകൾ, മൊബൈൽ ഫോണുകൾ എന്നിവ അടങ്ങിയ സേഫ് മോഷ്ടിച്ച 35 കാരനായ jail അറബ് യുവാവ് പിടിയിൽ. ഇയാൾ ദുബായ് ക്രിമിനൽ കോടതിയിൽ വിചാരണ നേരിടുകയാണ്. അതോടൊപ്പം തന്നെ ഇയാൾക്കെതിരെ പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചതിനും കൃത്യനിർവഹണത്തിൽ നിന്ന് തടഞ്ഞതിനും കേസെടുത്തിട്ടുണ്ട്. മുൻ പോലീസ് ഉദ്യോഗസ്ഥന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇദ്ദേഹം ജൂലൈയിൽ അൽ റഫ പോലീസ് സ്റ്റേഷനിൽ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയിരുന്നു. താൻ രാജ്യത്തിന് പുറത്തായപ്പോൾ അൽ മൻഖൂൽ പ്രദേശത്തെ തന്റെ വീട്ടിൽ മോഷണം നടന്നയായും വീടിന്റെ വാതിൽ തകർത്ത് സേഫ് മോഷ്ടിച്ചതായും പരാതിയിൽ പറയുന്നു. തുടർന്ന് പ്രദേശത്തെ വില്ലകളിൽ തുടർച്ചയായി നടന്ന മോഷണങ്ങൾ അന്വേഷിക്കാൻ ഒരു സിഐഡി സംഘത്തെ പൊലീസ് നിയോഗിച്ചു. ശക്തമായ തിരച്ചിലിനൊടുവിൽ രാത്രിയിൽ പ്രദേശത്ത് കറങ്ങിനടന്ന പ്രതിയെ തിരിച്ചറിഞ്ഞ് പിടികൂടാൻ അന്വേഷണസംഘത്തിന് കഴിഞ്ഞു. പ്രതിയെ പിടികൂടുന്നതിനിടെ ഇയാൾ പൊലീസിനെ ആക്രമിക്കുകയും ഒരു ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തൂ. ചോദ്യം ചെയ്യലിൽ പ്രദേശത്ത് മോഷണം നടത്തിയതായി ഇയാൾ സമ്മതിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)