pink moonഇനിയും കാത്തിരിക്കണം; യുഎഇയുടെ ചാന്ദ്രദൗത്യത്തിന്റെ വിക്ഷേപണം നാലാം തവണയും മാറ്റി
യു.എ.ഇയുടെ ചാന്ദ്രദൗത്യമായ ‘റാശിദ്’ റോവറിന്റെ വിക്ഷേപണം വീണ്ടും മാറ്റി pink moon. ഇന്ന് നടക്കേണ്ടിയിരുന്ന സാങ്കേതിക കാരണങ്ങളാൽ വിക്ഷേപണം വീണ്ടും ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ നീട്ടിവച്ചു എന്നാണ് വിവരം. മുഹമ്മദ് ബിൻ റാഷിദ് സ്പേസ് സെന്റർ (എംബിആർഎസ്സി) ഇന്ന് രാവിലെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റാഷിദ് റോവറിനെ ബഹിരാകാശത്തേക്ക് കൊണ്ടുപോകുന്ന ഫാൽക്കൺ 9 റോക്കറ്റിന്റെ വിക്ഷേപണം ഇന്ന് നടക്കില്ലെന്നും പുതിയ തിയതി പിന്നീട് പ്രഖ്യാപിക്കുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയത്. വിക്ഷേപണ വാഹനത്തിന്റെ പരിശോധനയ്ക്കും ഡാറ്റ അവലോകനത്തിനും ശേഷമാണ് പുതിയ തീരുമാനമെന്നും ട്വിറ്ററിൽ അറിയിച്ചു. ഇത് നാലാം തവണയാണ് റാഷിദ് റേവറിന്റെ വിക്ഷേപണം മാറ്റി വയ്ക്കുന്നത്. നേരത്തെ നവംബർ 22 ന് റോവർ വിക്ഷേപിക്കപ്പെടേണ്ടതായിരുന്നു. എന്നാൽ അത് നടന്നില്ല. പിന്നീട് നവംബർ 28 ന് വിക്ഷേപണം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും അതും നടന്നില്ല. തുടർന്നാണ് 2022 നവംബർ 30 ന് വിക്ഷേപണ തീയതി പ്രഖ്യാപിച്ചത്. പിന്നീട് അത് മാറ്റി ഡിസംബർ 1 ആക്കി. ഇപ്പോളിതാ, ആ വിക്ഷേപണവും സാങ്കേതിക തകരാറുകൾ മൂലം മാറ്റി വച്ചിരിക്കുകയാണ്. അതേസമയം, കാലാവസ്ഥാ വ്യതിയാനങ്ങളും റോക്കറ്റുമായി ബന്ധപ്പെട്ട ഏതെങ്കിലും മെക്കാനിക്കൽ പ്രശ്നങ്ങളും ഉൾപ്പെടുന്ന ഒന്നിലധികം കാരണങ്ങളുള്ളതിനാലാണ് ബാക്കപ്പ് വിക്ഷേപണ തീയതികൾ പരിഗണിക്കുന്നതെന്നാണ് വിദഗ്ധർ വിശദീകരിക്കുന്നത്. ഫ്ലോറിഡയിലെ കേപ് കനാവറൽ സ്പേസ് ഫോഴ്സ് സ്റ്റേഷനിലെ ലോഞ്ച് കോംപ്ലക്സ് 40 പാഡിൽനിന്ന് ഫാൽക്കൺ 9 സ്പേസ് എക്സ് റോക്കറ്റിലാണ് വിക്ഷേപണം നടത്താൻ നിശ്ചയിച്ചിരുന്നത്. ചന്ദ്രന്റെ വടക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന മാരെ ഫ്രിഗോറിസ് സൈറ്റിലെ അറ്റ്ലസ് ഗർത്തത്തിൽ റാഷിദ് റോവറിനെ ഇറക്കാനാണ് ശ്രമം. 14 ദിവസം ചന്ദ്രനിൽ തങ്ങുന്ന റോവർ ശാസ്ത്രീയ വിവരങ്ങളും ചിത്രങ്ങളും പകർത്തി ഭൂമിയിലേക്കു നൽകും. ചന്ദ്രനിലെ മണ്ണ്, ഭക്ഷണ സാധ്യതകൾ, ശിലാരൂപീകരണ ശാസ്ത്രം, പ്രകൃതി, പൊടിപടലങ്ങളുടെ ചലനം, ചന്ദ്രോപരിതലത്തിലെ പ്ലാസ്മയുടെ അവസ്ഥ, ഫോട്ടോഇലക്ട്രോൺ കവചം എന്നിവ പഠന വിധേയമാക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. യുഎഇയുടെ രാഷ്ട്രശിൽപിയും പ്രഥമ വൈസ് പ്രസിഡന്റും ദുബായ് മുൻ ഭരണാധികാരിയുമായ ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെ ബഹുമാനാർഥമാണ് പേടകത്തിനു റാഷിദ് എന്ന് പേര് നൽകിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)