united arab emirates flagആഗോള റാങ്കിംഗിൽ പ്രവാസികളുടെ പ്രിയപ്പെട്ട നഗരമായി യുഎഇ
യുഎഇ; ആഗോള റാങ്കിംഗിൽ പ്രവാസികളുടെ പ്രിയപ്പെട്ട നഗരങ്ങളായി യു.എ.ഇയിലെ പ്രധാന നഗരങ്ങളായ united arab emirates flag ദുബൈയും അബൂദബിയും. 2022ലെ ഇന്റർനേഷൻസ് എക്സ്പാറ്റ് സിറ്റി റാങ്കിങ്ങിൽ ആദ്യപത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ഈ രണ്ട് സ്ഥലങ്ങളും. പ്രവാസികൾ കൂടുതൽ സന്തോഷത്തോടെ ജീവിക്കാനും ജോലി ചെയ്യാനും ഇഷ്ടപ്പെടുന്ന ലോകത്തിലെ നഗരങ്ങളുടെ പട്ടികയാണ് പുറത്ത് വന്നത്. ഏറ്റവും മികച്ച 10 നഗരങ്ങളിൽ രണ്ടാം സ്ഥാനമാണ് ദുബൈ നേടിയത്.അബൂദാബി ഒമ്പതാം സ്ഥാനത്താണ്. സ്പെയിനിലെ വലൻസിയയാണ് ഒന്നാമതെത്തിയത്. മെക്സിക്കോ സിറ്റി, ലിസ്ബൺ, മാഡ്രിഡ്, ബാങ്കോക്ക് എന്നിവയാണ് മൂന്നുമുതൽ ആറ് വരെയുള്ള സ്ഥാനങ്ങളിൽ. എട്ടാമത് മെൽബണും സിംഗപ്പൂർ 10 ാം സ്ഥാനവുമാണ് നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷം ഈ പട്ടികയിൽ ദുബൈ മൂന്നാം സ്ഥാനമായിരുന്നു നേടിയത്. അതേ വർഷം അബൂദബി 16ാം സ്ഥാനത്തായിരുന്നു. ഈ വർഷം രണ്ട് നഗരങ്ങളും തങ്ങളുടെ റാങ്കിംഗ് ഉയർത്തിയിട്ടുണ്ട്. 50 നഗരങ്ങളിൽനിന്നുള്ള 11,970 ആളുകൾക്കിടയിലാണ് പഠനം നടന്നത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)