uae national day logoയുഎഇ ദേശീയ ദിന മെഗാ ഷോയ്ക്ക് ഗംഭീര തുടക്കം: ചടങ്ങ് എങ്ങനെ തത്സമയം കാണാം ?
യുഎഇ ദേശീയ ദിന ഷോയ്ക്ക് വർണ്ണാഭമായ തുടക്കം. വൈകുന്നേരം 5.30 നാണ് യുഎഇ ദേശീയ ദിന ഷോ ആരംഭിച്ചത് uae national day logo. ചടങ്ങ് എങ്ങനെ തത്സമയം national day show കാണാം എന്നറിയേണ്ടേ? നിങ്ങളുടെ മൊബൈലില്‍ തത്സമയം ഷോ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. ഏഴ് എമിറേറ്റുകളിലുടനീളമുള്ള 50 ലധികം ലൊക്കേഷനുകളും ഇന്ന് ഔദ്യോഗിക ചടങ്ങ് സംപ്രേക്ഷണം ചെയ്യും. അബുദാബിയില്‍, പൗരന്മാര്‍ക്കും താമസക്കാര്‍ക്കും അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന മജാലിസ് അബുദാബിയില്‍ ഷോ കാണാന്‍ കഴിയും, കൂടാതെ ഖസര്‍ അല്‍ ഹോസ്ന്‍, ഷെയ്ഖ് സായിദ് ഫെസ്റ്റിവല്‍, ദി ഫൗണ്ടേഴ്‌സ് മെമ്മോറിയല്‍, ലിവ ഫെസ്റ്റിവല്‍ എന്നിവിടങ്ങളിലും പ്രദർശനം ഉണ്ട്. ഡിസംബർ 3 മുതൽ 11 വരെ അബുദാബി നാഷണൽ എക്‌സിബിഷൻ സെന്ററിൽ (അഡ്‌നെക്) ആകർഷകമായ ചടങ്ങ് പൊതുജനങ്ങൾക്കായി തുടങ്ങിയിട്ടുണ്ട്. ടിക്കറ്റുകൾ www.UAENationalDay.ae-ൽ ലഭ്യമാണ്. ദുബായില്‍, എക്സ്പോ സിറ്റിയിലെ അല്‍ വാസല്‍ പ്ലാസയിലും ഹത്ത ഡാമിലും ആളുകള്‍ക്ക് ആഘോഷങ്ങളില്‍ പങ്കുചേരാം. ഷാര്‍ജ നാഷണല്‍ പാര്‍ക്ക്, അല്‍ ദൈദ് ഫോര്‍ട്ട്, ഖോര്‍ഫക്കാന്‍ എന്നിവിടങ്ങളില്ലും തത്സമയം സ്ട്രീം ചെയ്യും. കൂടാതെ, നോവോ സിനിമാസ്, വോക്സ് സിനിമാസ്, റോക്സി സിനിമാസ്, റീല്‍ സിനിമാസ്, സ്റ്റാര്‍ സിനിമാസ്, ഓസ്‌കാര്‍ സിനിമ എന്നിവയുള്‍പ്പെടെ യുഎഇയിലുടനീളമുള്ള വിവിധ തീയറ്ററുകള്‍ തത്സമയ ഷോ സംപ്രേക്ഷണം ചെയ്യും. നിങ്ങൾക്ക് നിങ്ങളുടെ മൊബൈലിലും തത്സമയം ഷോ കാണാൻ സാധിക്കും. അതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക. https://www.youtube.com/watch?v=4kY_CiwjTVM
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)