united arab emirates flagദേശീയ ദിനത്തിന്റെ നിറവിൽ യുഎഇ; ലോകത്തിന്റെ വീടായ നാടിനെ കുറിച്ച് അറിയേണ്ടതെല്ലാം
അബുദാബി: അരനൂറ്റാണ്ടു കൊണ്ട് ലോകത്തെ വിസ്‍മയിപ്പിച്ച അറേബ്യന്‍ ഐക്യനാടിന് ഇന്ന് അന്‍പത്തി ഒന്നാം ജന്മദിനം united arab emirates flag. പാരമ്പര്യം നെഞ്ചോടു ചേർത്തു വികസനത്തിന്റെ പടവുകൾ അതിവേഗം കീഴടക്കി മുന്നേറുകയാണ് യുഎഇ. ഏഴ് എമിറേറ്റുകൾ ചേർന്ന് യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന മഹത്തായ രാജ്യമായതിന്റെ ഓർമകൾ പുതുക്കി വീണ്ടും രാജ്യം ആഘോഷത്തിമർപ്പിലാണ്. 49 വർഷം കഴിഞ്ഞുള്ള രാജ്യത്തെ സ്വപ്നം കണ്ടുകൊണ്ടാണ് ഈ പിറന്നാൾ യുഎഇ ആഘോഷിക്കുന്നത്. രാഷ്‍ട്രത്തിന് അടിത്തറ പാകിയ നേതാക്കളെ അനുസ്‍മരിക്കുന്നതിനൊപ്പം ഒരു നൂറ്റാണ്ട് കൊണ്ട് കൈവരിക്കേണ്ട പുരോഗതിയുടെ പുതിയ പാതകള്‍ വെട്ടിത്തുറക്കുന്നതിനുള്ള അവസരം കൂടിയായാണ് രാജ്യം ദേശീയ ദിനത്തെ കാണുന്നത്.ഭാവിലോകത്തിന്റെ കേന്ദ്രമാകുന്നതിന് അനുദിനം മുന്നേറുന്ന യു.എ.ഇയുടെ ദേശീയദിനാഘോഷം പൗരന്മാരും താമസക്കാരും ഒരുപോലെയാണ് കൊണ്ടാടുന്നത്. സ്വപ്നങ്ങളെല്ലാം യാഥാർഥ്യമാക്കിയ കുതിപ്പിന്റെ ചരിത്രമാണ് രാജ്യത്തിന്റേത്. മരുഭൂമിയിൽ നിന്ന് യുഎഇയുടെ സ്വപ്നങ്ങൾ ഇന്ന് ബഹിരാകാശത്തോളം എത്തി. 1971 ഡിസംബര്‍ രണ്ടിന് ആദ്യം ആറ് എമിറേറ്റുകള്‍ ചേര്‍ന്ന് യുഎഇ രൂപീകൃതമായതിന്റെ സ്‍മരണയാണ് ദേശീയ ദിനം. അബുദാബി, ദുബൈ, ഷാര്‍ജ, അജ്‍മാന്‍ ഉമ്മുല്‍ഖുവൈന്‍, ഫുജൈറ എന്നിവയായിരുന്നു ആദ്യം ഒത്തുചേര്‍ന്നതെങ്കില്‍ രണ്ട് മാസങ്ങള്‍ക്ക് ശേഷം റാസല്‍ഖൈമയും ഒപ്പം ചേര്‍ന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിന് രൂപം നല്‍കി. രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും രാഷ്ട്ര ശിൽപി ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂമിന്റെയും നേതൃത്വത്തിൽ ദുബായിലെ അൽദിയാഫ പാലസിൽ (യൂണിയൻ ഹൗസ്) ആയിരുന്നു ആ ചരിത്ര പ്രഖ്യാപനം. ഖത്തറും ബഹ്റൈനും ഫെഡറേഷനിൽ ചേരാൻ ചർച്ചകൾ നടത്തിയിരുന്നെങ്കിലും അവസാന നിമിഷം പിന്മാറി. സ്വന്തമായി കറൻസി പോലും ഇല്ലാതിരുന്ന 7 എമിറേറ്റുകളും ഒന്നായപ്പോൾ രൂപപ്പെട്ടത് കെട്ടുറപ്പുള്ള രാജ്യവും വികസന കാഴ്ചപ്പാടുകളും ശക്തമായ സാമ്പത്തിക അടിത്തറയുമാണ്.50 വര്‍ഷങ്ങള്‍കൊണ്ട് ആരെയും അമ്പരപ്പിക്കുന്ന വളര്‍ച്ച നേടിയ ഈ മണ്ണില്‍ ഇന്ന് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 192 രാജ്യങ്ങളിലെ പൗരന്മാര്‍ ജീവിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യുഎഇ ദേശീയ ദിനം ഇത്രയും രാജ്യങ്ങളിലെ ജനങ്ങളുടെയും ആഘോഷമായി മാറുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ടുകൾ, സംഗീതക്കച്ചേരികൾ, കുടുംബസൗഹൃദ സംഗമങ്ങൾ എന്നിവയെല്ലാം വിവിധ എമിറേറ്റുകളിൽ ഒരുക്കുന്നുണ്ട്. അബൂദബിയിൽ അൽ മര്യാദ് ദ്വീപിൽ വെള്ളി, ശനി ദിവസങ്ങളിൽ രാത്രി ഒമ്പതിന് വെടിക്കെട്ടുകൾ സജ്ജീകരിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്ക് പൂർണമായും സൗജന്യമായി ഇത് ആസ്വദിക്കാനാവും. അൽ വത്ബയിൽ നടക്കുന്ന ശൈഖ് സായിദ് ഫെസ്റ്റിവലിന്റെ ഭാഗമായി ഡ്രോൺ, ലേസർ ഡിസ്പ്ലേകളും കരിമരുന്ന് വിസ്മയവും കൊറിയോഗ്രാഫ് ചെയ്ത എമിറേറ്റ്സ് ഫൗണ്ടൻ ഷോയുമുണ്ട്. തെക്കൻ അബൂദബിയിലെ ബനിയാസ് ഏരിയയിലെ ബവാബാത് അൽ ശർഖ് മാളിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് പ്രദർശനം നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. യാസ് ദ്വീപിലെ തീം പാർക്കുകളിലും ഹോട്ടലുകളിലും വ്യാഴാഴ്ച മുതൽ ശനിയാഴ്ച വരെ നിരവധി ആഘോഷങ്ങൾ നടക്കുന്നുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)