Burj Khalifa Challenge ബുർജ് ഖലീഫ ചലഞ്ച് : ബുർജ് ഖലീഫയുടെ 160 നിലകൾ കയറിയിറങ്ങി ഷെയ്ഖ് ഹംദാൻ
ദുബായ്: ബുർജ് ഖലീഫയുടെ 160 നിലകൾ കയറിയിറങ്ങി ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്. ഫിറ്റ്‌നസ്, സ്‌പോർട്‌സ് പ്രേമിയായ ഹംദാൻ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിക്കുന്നത് ഇതാദ്യമല്ല. ദുബായ് ഫിറ്റ്‌നസ് ചലഞ്ചിനെ മുന്നിൽ നിന്ന് നയിക്കുന്നതിനു പുറമേ, തന്റെ ധീരമായ പ്രവൃത്തികളും സജീവമായി തുടരാനുള്ള പ്രതിബദ്ധതയും അദ്ദേഹം ലോകത്തെ വിസ്മയിപ്പിച്ചിട്ടുണ്ട്. ബുർജ് ഖലീഫയുടെ 160 നിലകൾ കയറിയിറങ്ങി കായിക ക്ഷമത തെളിയിച്ചു ഷെയ്ഖ് ഹംദാന്‍ വീണ്ടും വെല്ലുവിളിക്കുകയാണ്. 37 മിനിറ്റും 38 സെക്കൻഡും കൊണ്ട് ഈ മികച്ച നേട്ടം കൈവരിച്ച ഹംദാൻ പൂർണ്ണ സംതൃപ്തനായി കെട്ടിടത്തിന്റെ മുകളിൽ എത്തുന്ന ചിത്രമാണ് ഇപ്പോൾ വൈറൽ ആകുന്നത്. 160 നിലകൾ കയറിയിറങ്ങിയപ്പോൾ 710 കലോറി ഊർജ്ജം കത്തിച്ചതായി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. 160-ാം നിലയിലെ സ്റ്റെയർ T17 ന്റെ മുന്നിൽ നിൽക്കുന്ന ഒരു ഫോട്ടോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)