expat relocation servicesപോറ്റമ്മ നാടിന് വ്യത്യസ്ത ആദരവുമായി പ്രവാസി മലയാളി; 18 മണിക്കൂറെടുത്ത് ഓടിക്കണ്ടത് 51 സ്ഥലങ്ങൾ
ദുബൈ: 51ാം ദേശീയദിനത്തിൽ യുഎഇയ്ക്ക് വ്യത്യസ്ത ആദരവുമായി പ്രവാസി മലയാളി യുവാവ്. expat relocation services യുഎഇയിലെ 51 ലാൻഡ്മാർക്കുകൾ ഓടികണ്ടിരിക്കുകയാണ് സതീഷ് ഗോപിനാഥ്.141 കി. മീറ്റർ ദൂരം 18 മണിക്കൂറെടുത്ത് ഓടിയാണ് സതീഷ് ഈ നേട്ടം സ്വന്തമാക്കിയത്. ഇടുക്കി തൊടുപുഴ സ്വദേശിയായ സതീഷ് കഴിഞ്ഞ 13 വർഷമായി യുഎഇയിലാണ് താമസം. റാസൽ ഖോറിൽ നിന്ന് ഓട്ടം തുടങ്ങിയ സതീഷ് ദുബൈ ക്രീക്ക് ഹാർബർ മുതൽ മുഹമ്മദ് ബിൻ റാശിദ് സിറ്റി വരെയുള്ള സുപ്രധാന സ്ഥലങ്ങളാണ് ഓടിതീർത്തത്. ഫെസ്റ്റിവൽ സിറ്റി, ബിസിനസ് ബേ ബ്രിഡ്ജ് വഴി കടന്നുപോയ ഒറ്റയാൾ യാത്ര, ദേര ക്ലോക്ക് ടവറും ഇൻഫിനിറ്റി ബ്രിഡ്ജും ദുബൈ മാളും ബുർജ് ഖലീഫയും പാം ജുമൈറയും പിന്നിട്ടാണ് അവസാനിപ്പിച്ചത്. 51ാമത് ദേശീയദിനം ആഘോഷിക്കുന്ന സാഹചര്യത്തിലാണ് യു.എ.ഇയോട് സ്നേഹം പ്രകടിപ്പിക്കുന്നതിന് 51 സ്ഥലങ്ങൾ കടന്നുപോകുന്ന യാത്ര തീരുമാനിച്ചത്. കായിക പ്രേമിയായ സതീഷ് ദുബൈയിൽ നടക്കുന്ന പ്രധാന ഫിറ്റ്നസ് ഈവന്റുകളിലെല്ലാം സജീവ സാന്നിധ്യമാണ്. ദുബൈ ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുക്കുകയും നീന്തൽ, സൈക്ലിങ്, റണ്ണിങ് എന്നിവ ഉൾപ്പെടുന്ന അയേൺമാൻ 140.6, അയേൺമാൻ 70.3, ഡുവാത്ലൺ എന്നിവ പലതവണ പൂർത്തീകരിച്ചിട്ടുമുണ്ട്. ദുബൈ ഹോൾഡിങ് അസറ്റ് മാനേജ്മെന്റിലെ സെക്യൂരിറ്റി ടെക്നിക്കൽ വിഭാഗത്തിൽ സീനിയർ എക്സിക്യൂട്ടിവായി ജോലി ചെയ്യുകയാണ് ഇദ്ദേഹം.ഭാര്യ അശ്വതിയും മക്കളായ നിള, നിരഞ്ജൻ എന്നിവരും സതീഷിനൊപ്പം ദുബായിലുണ്ട്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)