Posted By user Posted On

flydubai bookingആശങ്ക അവസാനിച്ചു; സാങ്കേതിക തകരാർ കണ്ടെത്തിയ വിമാനം ഒടുവിൽ കരിപ്പൂരിൽ ഇറങ്ങി

സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തിയ വിമാനം ഒടുവിൽ ലക്ഷ്യസ്ഥാനമായ കരിപ്പൂരിൽ ഇറങ്ങി flydubai booking.സ്പൈസ് ജെറ്റ് എസ്.ജി 036 എന്ന വിമാനമാണ് അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. വിമാനത്തിൻ്റെ ഹൈഡ്രോളിക് സംവിധാനത്തിൽ തകരാറുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് അടിയന്തര ലാൻഡിംഗ് നടത്തേണ്ടി വന്നത്. ബോയിംഗ് 738 വിമാനത്തിൽ 183 യാത്രക്കാര്‍ അടക്കം ആകെ 197 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അടിയന്തര ലാൻഡിം​ഗ് ഉണ്ടാകുമെന്ന് അറിയിച്ചതിനെ തുടർന്ന് കൊച്ചി വിമാനത്താവളത്തിൽ ഹൈ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വിമാനത്താവളത്തിൽ എമര്‍ജൻസി അലര്‍ട്ട് പ്രഖ്യാപിച്ചതോടെ ഈ സമയത്ത് ഇവിടെ ഇറങ്ങേണ്ട വിമാനങ്ങൾ പലതും വഴി തിരിച്ചു വിടേണ്ടി വന്നിരുന്നു. കേരളഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ വന്ന വിമാനമടക്കം കൊച്ചിയിലേക്ക് വഴി തിരിച്ചു വിട്ടിരിന്നു. വിമാനം നെടുമ്പാശ്ശേരിയിലെ റണ്‍വേയിൽ ഇറക്കാൻ പല തവണ ശ്രമിച്ച ശേഷമാണ് പൈലറ്റിന് സാധിച്ചത്. ആദ്യം കോഴിക്കോട്ട് തന്നെ വിമാനം ഇറക്കാൻ പൈലറ്റ് ശ്രമം നടത്തിയെങ്കിലും ടേബിൾ ടോപ്പ് വിമാനത്താവളമായ കോഴിക്കോട്ട് ഇറക്കുന്നതിലെ അപകട സാധ്യത കണക്കിലെടുത്ത് വിമാനം കൊച്ചിയിലേക്ക് തിരിച്ച് വിടുകയും നെടുമ്പാശ്ശേരിയിൽ അടിയന്തര ലാന്റിം​ഗ് നടത്തുകയുമായിരുന്നു. എമര്‍ജൻസി ലാൻഡിംഗ് കഴിഞ്ഞതോടെ വിമാനത്താവളത്തിലെ ഹൈ അലര്‍ട്ട് പിൻവലിച്ചു. ജിദ്ദയിൽ നിന്നും കോഴിക്കോട് പുറപ്പെട്ടതായിരുന്നു സ്പൈസ് ജെറ്റ് വിമാനം. ഒടുവിൽ ആശങ്കകൾ അവസാനിപ്പിച്ച് വിമാനം കോഴിക്കോട് ഇറങ്ങുകയും വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെല്ലാം സുരക്ഷിതരായി പുറത്തിറങ്ങുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *