that concept store mirdif city centerയുഎഇ ദേശീയ ദിനാഘോഷങ്ങൾ ഉഷാറാക്കാം; വ്യത്യസ്ത പരിപാടികളുമായി വിവിധ മാളുകള്‍
ഉമ്മുൽഖുവൈൻ ; യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് ലഭിച്ച വാരാന്ത്യ അവധി ദിനങ്ങൾ ആഘോഷമാക്കുകയാണ് പ്രവാസികളും സ്വദേശികളും that concept store mirdif city center. ദേശീയ ദിനാഘോഷങ്ങൾ ഉഷാറാക്കുന്നതിനായി വിവിധ പരിപാടികളാണ് രാജ്യത്തെ മാളുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. ലുലു ഗ്രൂപ്പ് ഷോപ്പിങ് മാൾ ആൻഡ് മാനേജ്മെന്റ് ഡിവിഷൻ, ലൈൻ ഇൻവെസ്റ്റ്മെന്റ് പ്രോപ്പർട്ടി എന്നിവ തങ്ങളുടെ ദുബായ്, വടക്കൻ എമിറേറ്റ് എന്നിവിടങ്ങളിലെ ഷോപ്പിങ് മാളുകളിൽ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. കൂടാതെ, മാൾ ഓഫ് ഉമ്മുൽഖുവൈൻ, റാക് മാൾ, ലുലു മാൾ ഫുജൈറ, ഷാർജ സെൻട്രൽ, സിലിക്കൺ സെൻട്രൽ എന്നിവിടങ്ങളിലും വിവിധ പരിപാടികൾ ഉണ്ട്. തത്സമയ പ്രകടനങ്ങളാണ് ഇതിൽ പ്രധാനപ്പെട്ടത്. ഇന്നലെ വൈകുന്നേരം ആറ് മണി മുതലാണ് പരിപാടികൾ തുടങ്ങിയത്. സിലിക്കൺ സെൻട്രലിലെ സന്ദർശകർക്ക് നാലിനു ദേശീയ ദിന പരേഡ് ആസ്വദിക്കാം. ഇന്ന് പരേഡും നാലിനു തനൂറ നൃത്ത പരിപാടികളുമാണ് ലുലു മാൾ ഫുജൈറയിൽ നടക്കുക. തത്സമയ ഹബ്ബാൻ നൃത്തവും ആസ്വദിക്കാം. ഇവിടെ മൈലാഞ്ചിച്ചിത്രം വരയ്ക്കാനും അവസരമുണ്ട്. അവധി ദിവസങ്ങളിൽ മാൾ ഓഫ് ഉമ്മുൽ ഖുവൈനിലും മറ്റു മാളുകളിലും വിവിധ പരിപാടികൾ ഉണ്ടായിരിക്കും
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)