national dayയു.എ.ഇ ദേശീയദിനം ആഘോഷിച്ചു
ദുബായ്: യു.എ.ഇയുടെ 51ാം ദേശീയദിനം രാജ്യത്തെങ്ങും വർണപ്പകിട്ടോടെ ആഘോഷിച്ചു. ഏഴ് എമിറേറ്റുകളിലും ഭരണാധികാരികളും സ്വദേശികളും പ്രവാസികളുമെല്ലാം ആവേശത്തോടെയാണ് ചടങ്ങുകളിൽ പങ്കുകൊണ്ടത്. ദേശീയപതാക ഉയർത്തിയും ദേശീയഗാനം ആലപിച്ചുമാണ് എല്ലാ സ്ഥലങ്ങളിലും ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. വിവിധ എമിറേറ്റുകളിലെ സർക്കാർ വകുപ്പുകളും മറ്റു സംവിധാനങ്ങളുമാണ് പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. കരിമരുന്ന് പ്രയോഗങ്ങൾ, സംഗീത കച്ചേരികൾ, കുടുംബ സൗഹൃദ സംഗമങ്ങൾ തുടങ്ങിയ പരിപാടികളിലെല്ലാം ധാരാളം പേരാണ് ഓരോ എമിറേറ്റിലും പങ്കെടുത്തു. വെള്ളിയാഴ്ച വൈകീട്ട് 5.30ന് തത്സമയം സംപ്രേഷണം ചെയ്ത ദേശീയദിന പ്രത്യേക ഷോയും ശ്രദ്ധേയമായി. ഏഴ് എമിറേറ്റുകളിലുടനീളം 50ൽ അധികം ലൊക്കേഷനുകളിലാണ് ഔദ്യോഗിക ചടങ്ങ് സംപ്രേഷണം ചെയ്തത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)