
divorce papersയുഎഇയിൽ ജോലി രാജിവച്ച ശേഷം സ്ഥാപനത്തില്‍ നിന്ന് വന്‍തുകയുടെ സാധനങ്ങള്‍ മോഷ്ടിച്ചയാൾക്ക് ശിക്ഷ വിധിച്ച് കോടതി
യുഎഇ; ജോലി രാജിവച്ച ശേഷം സ്ഥാപനത്തില്‍ നിന്ന് വന്‍തുകയുടെ സാധനങ്ങള്‍ മോഷ്ടിച്ച വ്യക്തിക്ക് മൂന്ന് മാസത്തെ തടവ് ശിക്ഷ വിധിച്ച് കോടതി divorce papers. ഒരു സ്ഥാപനത്തിൽ ഗാര്‍ഡായി ജോലി ചെയ്തിരുന്നയാള്‍ക്കാണ് ശിക്ഷ വിധിച്ചത്. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ ഇയാളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതി ഇലക്ട്രിക്കല്‍ കേബിളുകള്‍, ചെമ്പ് കേബിളുകള്‍, സ്‌കാര്‍ഫോള്‍ഡിംഗ്, മറ്റ് വസ്തുക്കള്‍ എന്നിവ മോഷ്ടിക്കുകയും വില്‍ക്കുകയും ചെയ്തു എന്നായിരുന്നു പരാതി. ഗാര്‍ഡ് ജോലി രാജിവെച്ചതിന് ശേഷം ആസൂത്രിതമായി ഇയാള്‍ സാധനങ്ങള്‍ മോഷ്ടിച്ചു എന്നു പരാതിയിലുണ്ട്. 92,000 ദിര്‍ഹം വിലയുള്ള സാധനങ്ങള്‍ ഇയാൾ കൈക്കലാക്കിയത്. .വെയര്‍ഹൗസില്‍ നിന്ന് പ്രതി നിരന്തരം മോഷണം നടത്തിയന്നെ് കണ്ടെത്തിയതായി കമ്പനിയിലെ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടര്‍ പബ്ലിക് പ്രോസിക്യൂഷന് മൊഴി നല്‍കി. പ്രതി കുറ്റം സമ്മതിച്ചു. എന്നാൽ, തനിക്കെതിരെ മൊഴി നല്‍കിയ ഹ്യൂമന്‍ റിസോഴ്സ് ഡയറക്ടറുടെ നിര്‍ദേശപ്രകാരമാണ് താന്‍ മോഷണം നടത്തിയതെന്നും അയാൾ കോടതിയിൽ പറഞ്ഞു. എന്നാല്‍ തന്റെ വാദങ്ങള്‍ തെളിയിക്കുന്നതിനായുള്ള കാര്യങ്ങൾ അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നില്ല.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)