fujairah airportയുഎഇയിലെ പ്രധാന വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിലേക്ക്; പുതിയ റൺവേ വരുന്നു , കൂടുതൽ വിമാനങ്ങൾക്ക് ഇറങ്ങാം
ഫുജൈറ; ഫുജൈറ വിമാനത്താവളത്തിൽ പുതിയതായി നിര്‍മിച്ച റണ്‍വേയുടെ fujairah airport പ്രവർത്തനം ആരംഭിച്ചു. ശൈഖ് ഹമദ് ബിൻ സാലിഹ് അൽ ശർഖി ആദ്യമായി റണ്‍വേ ഉപയോഗിച്ചുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ഫുജൈറ എയര്‍പോര്‍ട്ട് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയില്‍ നിന്ന് (ജിസിഎഎ) അടുത്തിടെയാണ് പുതിയ റണ്വേയ്ക്കായുള്ള ഓപ്പറേറ്റിംഗ് ലൈസന്‍സ് നേടിയത്.ട ഫുജൈറ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തിന് ആവശ്യമായ എല്ലാ അന്താരാഷ്ട്ര, പ്രാദേശിക ആവശ്യങ്ങളും മാനദണ്ഡങ്ങളും പാലിച്ചതിന് ശേഷമാണ് റണ്‍വേ തുറക്കാനുള്ള അനുമതി ജിസിഎഎ നല്‍കിയത്. യു.എ.ഇയുടെ 51ാമത് ദേശീയ ദിനത്തോടനുബന്ധിച്ചാണ് റൺവേ പ്രവർത്തനം തുടങ്ങിയത്. ഏറ്റവും ഉയര്‍ന്ന അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പരിപാലിക്കുന്നതിനുമുള്ള വിമാനത്താവളത്തിന്റെ തന്ത്രപരമായ ലക്ഷ്യമാണ് പുതിയ റണ്‍വേ അടിവരയിടുന്നതെന്ന് ഫുജൈറ എയര്‍പോര്‍ട്ട് ഡയറക്ടര്‍ ജനറല്‍ ഇസ്മായില്‍ അല്‍ ബലൂഷി പറഞ്ഞു. ഇത് കൂടുതൽ വിമാനങ്ങളെ ഉൾക്കൊള്ളാൻ ഉപകരിക്കുമെന്നും പുതിയ റൺവേക്ക് 3050 മീറ്റർ നീളവും 45 മീറ്റർ വീതിയുമുണ്ടെന്നും ഇന്റർനാഷനൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനും (ഐ.സി.എ.ഒ) യു.എ.ഇയുടെ ജി.സി.എ.എയും അംഗീകരിച്ച എല്ലാ മാനദണ്ഡങ്ങൾക്കുമനുസൃതമായാണ് സജ്ജീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനത്താവളത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും വലിയരീതിയിലുള്ള വികസനപ്രവര്‍ത്തനങ്ങൾ നിലവിൽ പുരോഗമിക്കുകയാണ്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)