jebel jaisയുഎഇയിലെ ഏറ്റവും ഉയരമേറിയ പര്‍വ്വതം കീഴടക്കി മലയാളി യുവാവ്
ദുബായ്: യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഒറ്റക്കാലിൽ ജബൽജെയ്സ് പര്‍വതം കയറിയിരിക്കുകയാണ് മലയാളിയായ ഷെഫീഖ്. പാണക്കാടന്‍. തോറ്റു കൊടുക്കാൻ മനസില്ലാതെ ഷെഫീഖ് ഒറ്റക്കാലിൽ നടന്നപ്പോൾ തലകുനിച്ചത് യുഎഇയിലെ ഏറ്റവും ഉയരമുള്ള ജബൽ ജെയ്സ് പര്‍വതമാണ്. താഴ്വാരത്ത് നിന്ന് രാവിലെ ആറുമണിയോടെയാണ് ഷഫീഖ് നടന്ന് തുടങ്ങിയത്. ക്രച്ചസുകളുടെ സഹായത്തോടെ വളരെ സാവധനമായിരുന്നു മലകയറ്റം. പിന്തുണയും പ്രോൽസാഹനവുമായി സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ഒപ്പം നടന്നു. ഇരുപത്തിയഞ്ച് കിലോമീറ്ററോളം ദൈര്‍ഘ്യമുള്ളതാണ് ഈ പര്‍വതാരോഹണം. ഇത് പൂര്‍ത്തിയാക്കാൻ മണിക്കൂറുകള്‍ വേണ്ടി വന്നു. ഒടുവിൽ എട്ടു മണിക്കൂറിലധികമെടുത്ത് മൂന്നു മണിയോടെ ഷഫീഖും സംഘവും മലമുകളിലെത്തി. യുഎഇ ദേശീയ ദിനത്തോട് അനുബന്ധിച്ചായിരുന്നു ഷഫീഖ് വേറിട്ട ഈ വെല്ലുവിളി ഏറ്റെടുത്തത്. യുഎഇ സര്‍ക്കാര്‍ ഭിന്നശേഷിക്കാരോട് കാണിക്കുന്ന പോസിറ്റീവായ സമീപനമാണ് ഇത്തരമൊരു ദൗത്യം ഏറ്റെടുക്കാൻ പ്രേരിപ്പിച്ചത്. ഇറാനിൽ നടന്ന പാരാ ആംപ്യൂട്ടി ചാംപ്യൻഷിപ്പിൽ പങ്കെടുക്കും വഴിയാണ് ഷെഫീഖ് ദുബായിലെത്തിയത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)