Arabic teachingഇനി അറബിക് ഭാഷ എളുപ്പത്തില്‍ പഠിക്കാം; പുതിയ ഗവേഷണ കേന്ദ്രം ആരംഭിച്ച് സർവകലാശാല
അബുദാബി: യുഎഇയില്‍ അറബിക് അധ്യാപനത്തിലും പഠനത്തിലും കൂടുതല്‍ ഊന്നൽ നൽകുന്നതിനായി ഗവേഷണ കേന്ദ്രം ആരംഭിച്ചതായി സായിദ് സർവകലാശാല അറിയിച്ചു. നമ്മുടെ പൈതൃകവുമായും സംസ്കാരവുമായും അറബി ഭാഷ അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും അതിനാൽ, അറബി പഠിപ്പിക്കൽ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനും മെച്ചപ്പെടുത്താനും നമുക്കെല്ലാവർക്കും കടമയുണ്ടെന്നും സാംസ്കാരിക യുവജന മന്ത്രിയും സായിദ് യൂണിവേഴ്സിറ്റി ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാനുമായ നൂറ ബിൻത് മുഹമ്മദ് അൽ കാബി പറഞ്ഞു. ഡോ. ഹനദ താഹ തോമുറെയുടെ നേതൃത്വത്തിൽ അറബിക് പഠിപ്പിക്കുന്നതിന് മികച്ച പരിശീലന ഉപാദികൾ കണ്ടെത്തുന്നതിന് ഗവേഷണ കേന്ദ്രം പ്രവർത്തിക്കും. 2026-ഓടെ ലോകത്തിലെ അറബി ഭാഷാ വിദ്യാഭ്യാസത്തിനുള്ള ആദ്യത്തെ അംഗീകൃത സ്ഥാപനമായി സായ് സെൻറർ മാറ്റിയെടുക്കുക എന്നതാണ് ഞങ്ങളുടെ അഭിലാഷം -അവർ കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)