indeed job seekerയുഎഇയിൽ തൊഴിലന്വേഷകരെ കെണിയിലാക്കാന്‍ വ്യാജപരസ്യവുമായി തട്ടിപ്പ് സംഘം; ജാഗ്രത പാലിക്കണമെന്ന് പൊലീസ്
യുഎഇ; യുഎഇയിൽ തൊഴിലന്വേഷകരെ കെണിയിലാക്കാന്‍ വ്യാജ പരസ്യവുമായി indeed job seeker തട്ടിപ്പ് സംഘം വിലസുന്നതായി പൊലീസിന്റെ മുന്നറിയിപ്പ്. പരസ്യം കണ്ട് ബന്ധപ്പെടുന്നവരിൽ നിന്ന് പണം തട്ടിയെടുക്കലാണ് സംഘത്തിന്റെ ലക്ഷ്യം. പൊലീസിന്റെ പടം പതിച്ച വ്യാജ തൊഴില്‍ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായതോടെയാണ് ഫുജൈറ പൊലീസ് മുന്നറിയിപ്പുമായി എത്തിയത്. ദേശീയ ദിനാഘോഷത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു വ്യാജപരസ്യം പ്രചരിച്ചത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പേരില്‍ പ്രസിദ്ധപ്പെടുത്തുന്ന തൊഴില്‍ തസ്തികകളില്‍ അപേക്ഷിക്കുന്നതിനു മുന്‍പ് ഒഴിവുകള്‍ നിലവിലുള്ളതാണോ എന്ന് അന്വേഷിക്കണം എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഔദ്യോഗിക ഏജന്‍സികള്‍ വഴി അന്വേഷിച്ച ശേഷമേ അപേക്ഷ നല്‍കാവു എന്നും ഇത്തരം പരസ്യങ്ങളില്‍ വീഴരുതെന്നും പൊലീസ് വ്യക്തമാക്കി. ഇത്തരത്തിലുള്ള തട്ടിപ്പ് സംഘത്തിൽ സാങ്കേതികവിദ്യാ വിദഗ്ധരും ഉൾപ്പെടുന്നുണ്ടെന്നും അതിനാൽ ബാങ്ക് വിവരങ്ങള്‍ ആര്‍ക്കും കൈമാറരുതെന്നും പൊലീസ് പറഞ്ഞു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)