Posted By user Posted On

parking near meഒഴിഞ്ഞ സ്ഥലങ്ങൾ അടയ്ക്കുന്നു; ഈ എമിറേറ്റിൽ ഇനി പണം അടച്ചുള്ള പാർക്കിം​ഗ് മാത്രം

ഷാർജ; ഷാർജയിലെ ‘കച്ച’ (ഒഴിഞ്ഞ സ്ഥലം) കൾ അടയ്ക്കുന്നു. ഇനി ഇത്തരം സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നവർ parking near me പണം കൊടുത്തുള്ള പാർക്കിങ് സ്ഥലങ്ങൾ തേടേണ്ടി വരും. ഇതിന്റെ ഭാ​ഗമായി 2,440 പുതിയ പാർക്കിങ് സ്ഥലങ്ങൾ പെയ്ഡ് സ്ലോട്ടുകളാക്കി മാറ്റുമെന്ന് ഷാർജ മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. 53 കച്ചകൾ അടച്ചുപൂട്ടുകയും ചെയ്തു. ആളുകൾക്ക് ഇനി പൊതു പാർക്കിങ് ഉപയോഗിക്കുകയോ അല്ലെങ്കിൽ പണമടച്ചുള്ള സ്വകാര്യ പാർക്കിങ് ലോട്ടുകൾ തിരഞ്ഞെടുക്കുകയോ മാത്രമേ വഴിയുള്ളൂ. താമസക്കാർക്ക് ശരിയായ പാർക്കിങ് ഇടം നൽകുന്നതിന് വേണ്ടിയാണ് പുതിയ തീരുമാനം. കൂടാതെ എമിറേറ്റിന്റെ പുറംസൗന്ദര്യം നിലനിർത്തുന്നതിനുമായി ഷാർജ കഴിഞ്ഞ കുറേ വർഷങ്ങളായി പൊതു പാർക്കിങ് ഇടങ്ങൾ വികസിപ്പിക്കുകയും സൗജന്യ പാർക്കിങ് ഇടങ്ങൾ അടച്ചുപൂട്ടുകയുമാണ്. നിലവിൽ എമിറേറ്റിൽ 57,000 സ്ഥലങ്ങളാണ് ഷാർജയിൽ പൊതു പാർക്കിങ്ങിനായി അനുവദിച്ചിട്ടുണ്ട്. അവയെല്ലാം ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ അധികൃതർ പരിശോധനകളും നടത്തുന്നുണ്ട്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവു

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *