big ticket log in ടിപ്പ് കിട്ടിയ പണം കൂട്ടി വച്ച് ടിക്കറ്റ് വാങ്ങി, ഭാഗ്യം തുണച്ചു, ഇനി യുഎഇയിൽ സ്വന്തം ബിസിനസ്സ്; ബിഗ് ടിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുക നേടിയ ഇന്ത്യൻ പ്രവാസി പറയുന്നു
ശനിയാഴ്ച വൈകുന്നേരം നടന്ന അബുദാബിയിലെ ബിഗ് ടിക്കറ്റ് റാഫിൾ big ticket log in നറുക്കെടുപ്പിൽ 30 ദശലക്ഷം ദിർഹത്തിന്റെ ഭാഗ്യം തേടിയെത്തിയത് ഷാർജയിലെ ഒരു കാർ വാഷ് കമ്പനിയിലെ തൊഴിലാളി. 1,500 ദിർഹം വരുമാനമുള്ള കാതർ ഹുസൈനെ തേടിയാണ് ഈ മഹാഭാഗ്യം എത്തിയത്.
തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി സ്വദേശിയാണ് കാതർ ഹുസൈൻ. ഷോയുടെ അവതാരകരായ റിച്ചാർഡിനും ബൗച്‌റയ്ക്കും കാതറിനെ വിളിച്ചെങ്കിലും അദ്ദേഹം അവധിക്ക് നാട്ടിൽ ആയതിനാൽ ഫോണിൽ ലഭിച്ചില്ല. പക്ഷേ ഭാഗ്യവശാൽ, നറുക്കെടുപ്പ് തത്സമയം വീക്ഷിക്കുകയായിരുന്ന അദ്ദേഹം ഉടൻ തന്നെ ഷാർജയിലേക്ക് പറന്നു. ”ഇത് അവിശ്വസനീയമായ നിമിഷമായിരുന്നു. എല്ലാം അല്ലാഹുവിന്റെ അനുഗ്രഹമാണ്. അല്ലെങ്കിൽ, 1,500 ദിർഹം സമ്പാദിക്കുന്ന ഒരാൾക്ക് എങ്ങനെ 30 മില്യൺ ദിർഹം മഹത്തായ സമ്മാനം നേടാനാകും, ”ഹുസൈൻ പറഞ്ഞു. തന്റെ സുഹൃത്തും സഹപ്രവർത്തകനുമായ ദേവരാജിനൊപ്പമാണ് കാതർ ടിക്കറ്റെടുത്തത്. ചെറിയ വരുമാനത്തിൽ നിന്നും ഉപഭോക്താക്കൾ നൽകുന്ന ടിപ്പുകളിൽ നിന്നുമാണ് ഇരുവരും ടിക്കറ്റ് വാങ്ങാൻ പണം ലാഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. നവംബർ 6 നാണ് കാതർ ടിക്കറ്റ് ഓൺലൈനായി വാങ്ങിയത്. സമ്മാനമായി ലഭിക്കുന്ന പണത്തിലൂടെ യുഎഇയിൽ സ്വന്തം ബിസിനസ്സ് തുടങ്ങാനാണ് അദ്ദേഹത്തിന്റെ പദ്ധതി. നാട്ടിലുള്ള രണ്ട് സഹോദരന്മാരും സഹോദരിയെയും യുഎഇയിൽ കൊണ്ടുവന്ന് ഒരു കുടുംബമായി സന്തോഷത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്നതായും കാതർ പറഞ്ഞു. എന്നാൽ, ഇനി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)