Dirham നാട്ടിലേക്ക് പണം അയയ്ക്കാൻ ഇതിലും മികച്ച സമയം സ്വപ്നങ്ങളിൽ മാത്രം: യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപ ഇടിഞ്ഞു
ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപ 24 പൈസ ഇടിഞ്ഞ് 82.09 ആയി Dirham . കൂടാതെ, വിദേശ ഫണ്ടുകളുടെ ഒഴുക്ക് രൂപയെ സമ്മർദ്ദത്തിലാക്കിയതായി ഫോറെക്സ് ഡീലർമാർ പറഞ്ഞു. തിങ്കളാഴ്ച ഡോളറിനെതിരെ 52 പൈസ ഇടിഞ്ഞ് 81.85 എന്ന നിലയിലായിരുന്നു രൂപ. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ചിൽ, ചൊവ്വാഴ്ച ഡോളറിനെതിരെ 81.94 എന്ന നിലയിലാണ് രൂപയുടെ മൂല്യം തുടങ്ങിയത്, തുടർന്ന് 82.09 എന്ന നിലയിലേക്ക് കൂപ്പുകുത്തി, മുൻ ക്ലോസിനേക്കാൾ 24 പൈസയുടെ ഇടിവ് രേഖപ്പെടുത്തി. അതേസമയം, ഇന്ന് ഒരു യുഎഇ ദിർഹത്തിന്റെ മൂല്യം 22.34 ആയി. അതായത് 44.76 ദിർഹം നൽകിയാൽ 1000 ഇന്ത്യൻ രൂപ ലഭിക്കും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)