dupixentമക്കൾ ലഹരി ഉപയോഗിക്കുന്നു, അവരെ ശിക്ഷിക്കരുത് രക്ഷിക്കണം; പരാതിയുമായി 576 രക്ഷിതാക്കൾ
ദുബായ്; മക്കൾ ലഹരി ഉപയോഗിക്കുന്നു എന്ന പരാതിയുമായി ദുബായിൽ 576 രക്ഷിതാക്കൾ പൊലീസിനെ സമീപിച്ചു dupixent. എന്നാൽ മക്കളെ ശിക്ഷിക്കരുതെന്നും പകരും അവർക്ക് ചികിത്സ നൽകണമെന്നുമാണ് രക്ഷിതാക്കളുടെ അഭ്യർത്ഥന. രക്ഷിതാക്കൾ പരാതി നൽകിയതനുസരിച്ച് കുട്ടികളെ കണ്ടെത്തി ചികിൽസയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു. ലഹരി പ്രതിരോധ വകുപ്പിലെ അനുച്ഛേദം 89 പ്രകാരമുള്ള പരാതികളിലാണ് ശിക്ഷയ്ക്കു പകരം ചികിത്സ ഉറപ്പാക്കുന്നത്. ഈ വകുപ്പു പ്രകാരമുള്ള പരാതികളിൽ ലഹരി ഉപയോഗിക്കുന്നവർക്കെതിരെ കേസെടുക്കുന്നതിനു പകരം പുനരധിവാസ കേന്ദ്രങ്ങളിലാക്കുകയാണ് പൊലീസ് ചെയ്യുക. മാതാപിതാക്കൾ ഉൾപ്പെടെ ഉറ്റ ബന്ധുക്കളുടെ പരാതികളാണ് ഇത്തരത്തിൽ പരിഗണിക്കുക. ഇത്തരം പരാതികളിൽ കുറ്റക്കാരെ അറസ്റ്റിൽ നിന്നൊഴിവാക്കും.
കുട്ടികളിലെ ലഹരി ഉപയോഗം വർധിക്കുന്നതായാണ് പൊലീസ് നൽകുന്ന വിവരം. യുഎഇയിൽ കഴിഞ്ഞ വർഷം പിടികൂടിയ ലഹരി കേസുകളിൽ 47.2 ശതമാനവും ദുബായിൽ നിന്നാണ്. അതുകൊണ്ട് തന്നെ കുട്ടികളിൽ ഉണ്ടാകുന്ന മാറ്റങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും അവർ ലഹരി ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)