Posted By user Posted On

isaac herzogഇസ്രായേല്‍ പ്രസിഡന്റ് യുഎഇയില്‍ എത്തി; വിമാനത്താവളത്തില്‍ ഊഷ്മള സ്വീകരണം

യുഎഇ; ഇസ്രായേല്‍ പ്രസിഡന്റ് ഐസാക്ക് ഹെര്‍സോഗ് isaac herzogയുഎഇയില്‍ എത്തി. പ്രസിഡന്‍ഷ്യല്‍ വിമാനത്തിലാണ് അദ്ദേഹം അബുദാബിയിലെത്തിയത്. ഹെര്‍സോഗിനെ യു.എ.ഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് ആല്‍ നഹ്‌യാന്‍ എന്നിവർ വിമാനത്താവളത്തില്‍ സ്വീകരിച്ചു. ഇസ്രായേലിലെ യു.എ.ഇ അംബാസഡര്‍ മുഹമ്മദ് മഹ്മൂദ് അല്‍ ഖാജയും സ്ഥലത്ത് ഉണ്ടായിരുന്നു. അബുദാബി ബഹിരാകാശ സംവാദത്തിന്റെ ആദ്യ എഡിഷനില്‍ സംസാരിക്കുന്നതിനാണ് ഇസ്രായേല്‍ സംഘം രാജ്യത്ത് എത്തിയത്. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തിലാണ് ബഹിരാകാശ സംവാദം നടക്കുന്നത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *