divorce papersസഹപ്രവര്‍ത്തകയെയും മകനെയും കൊല്ലുമെന്ന് ഭീഷണി; യുഎഇയില്‍ ഫാര്‍മസി മാനേജര്‍ക്ക് ശിക്ഷ വിധിച്ച് കോടതി
യുഎഇ;യുഎഇയില്‍ സഹപ്രവര്‍ത്തകയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ഫാര്‍മസി മാനേജര്‍ക്ക് പിഴയിട്ട് കോടതി divorce papers. 10000 ദിര്‍ഹം ആണ് മിസ്ഡിമെനേഴ്‌സ് കോടതി പിഴയായി വിധിച്ചത്. ഫാര്‍മസി മാനേജരും സഹപ്രവര്‍ത്തകയും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. ഇതേതുടർന്നാണ് സഹപ്രവര്‍ത്തകനെയും അവരുടെ എട്ട് വയസ്സുള്ള മകനെയും കൊല്ലുമെന്ന് മാനേജര്‍ ഭീഷണിപ്പെടുത്തിയത്. ഫാര്‍മസിസ്റ്റായ ജീവനക്കാരിയോട് മാനേജര്‍ പലതവണ മോശമായി പെരുമാറിയെന്നും ഇതേതുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ മൂലം യുവതിയെയും മകനെയും ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പ്രോസിക്യൂഷന്‍ വാദിച്ചു. തന്നെയും മകനെയും മാനേജര്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി യുവതി തന്നെയാണ് പരാതി നൽകിയത്. കൂടാതെ, മാനേജര്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നും ഇതോടെ താമസസ്ഥലം നഷ്ടമായെന്നും യുവതി പരാതിയില്‍ പറഞ്ഞു. ജീവിക്കാന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും പരാതിക്കാരി കൂട്ടിച്ചേർത്തു. കേസ് നടത്താന്‍ ചിലവായ പണമുള്‍പ്പെടെ 75,000 ദിര്‍ഹമാണ് യുവതി നഷ്ടപരിഹാരമായി ആവശ്യപ്പെട്ടത്.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)