employees compensationമെച്ചപ്പെട്ട ജീവിതം, ഉയർന്ന ശമ്പളം; യുഎഇയിലേക്ക് ഗാർഹിക തൊഴിലാളികളുടെ ഒഴുക്ക്
അബുദാബി; മെച്ചപ്പെട്ട ജീവിതവും ഉയർന്ന ശമ്പളം തേടി യുഎഇയിലേക്ക് ഗാർഹിക തൊഴിലാളികളുടെ ഒഴുക്ക് employees compensation. മികച്ച തൊഴിൽ അന്തരീക്ഷം കൂടി ഇവർക്ക് യുഎഇ ഉറപ്പാക്കും എന്ന പ്രതീക്ഷയിലാണ് പലരും രാജ്യത്തേക്ക് എത്തുന്നത്. കുവൈത്തിൽ നിന്നാണ് കൂടുതൽ ആളുകൾ യുഎഇയിലേക്ക് എത്തുന്നത്. ഉയർന്ന ശമ്പളവും മാന്യമായ പെരുമാറ്റവും വീസ ലഭ്യതയുമാണ് ഇവരെ പ്രധാനമായും ആകർഷിക്കുന്ന ഘടകങ്ങൾ. ദുബായിൽ ജോലി ചെയ്യാനാണു അംഗീകൃത റിക്രൂട്ടിങ് ഓഫിസ് വഴി യുഎഇയിൽ എത്തുന്നവരിൽ കൂടുതലും താൽപര്യപ്പെടുന്നത്. കുറഞ്ഞ വേതനം, ശമ്പള കുടിശിക, തൊഴിൽ ഇടങ്ങളിലെ സാഹചര്യങ്ങൾ എന്നിവയാണ് ഇവരെ കുവൈത്ത് വിടാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. ഒക്ടോബറിലെ കണക്കുപ്രകാരം വീട്ടുജോലിക്കാരുമായി ബന്ധപ്പെട്ട ആയിരത്തിലേറെ പരാതികൾ കുവൈത്ത് മാൻപവറിനു ലഭിച്ചതായാണ് വിവരം.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)