range rover convertibleദേശീയ ദിനാഘോഷങ്ങള്‍ക്കിടെ നിയമലംഘനങ്ങള്‍; യുഎഇയില്‍ നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു
ദുബൈ:യുഎഇയിലെ 51-ാം ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ നിയമ ലംഘനങ്ങള്‍ നടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു range rover convertible.132 വാഹനങ്ങളാണ്ദുബൈ പൊലീസ് പിടിച്ചെടുത്തത്. പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുക, വാഹനങ്ങളുടെ നിറം മാറ്റുക, അനുമതിയില്ലാതെ വാഹനങ്ങള്‍ നിറയെ സ്റ്റിക്കറുകള്‍ പതിക്കുക, വാഹനങ്ങളില്‍ നിന്ന് മാലിന്യങ്ങള്‍ വലിച്ചെറിയുക, സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്ന തരത്തില്‍ അശ്രദ്ധമായി വാഹനം ഓടിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പിടിച്ചെടുത്ത വാഹനത്തിന്‍റെ ഉടമകള്‍ ചെയ്തത്. ദേശീയ ദിനാഘോഷങ്ങള്‍ നടന്ന മൂന്ന് ദിവസത്തിനിടെ നിയമലംഘനങ്ങള്‍ നടത്തിയ ആകെ 4697 ഡ്രൈവര്‍മാര്‍ക്ക് പിഴയും ചുമത്തിയിട്ടുണ്ട്. ബര്‍ദുബൈയിലാണ് കൂടുതല്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയത്.ബര്‍ദുബൈയില്‍ 72 വാഹനങ്ങളും ദേറയില്‍ 60 വാഹനങ്ങളും ഗതാഗത നിയമ ലംഘനങ്ങളുടെ പേരില്‍ പിടിച്ചെടുത്തു. ദുബൈ പൊലീസിലെ ട്രാഫിക് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ആക്ടിങ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജുമ സലീം ബിന്‍ സുവൈദാന്‍ ആണ് ഇക്കാര്യം പറഞ്ഞത്. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും ചില ഡ്രൈവര്‍മാരുടെ തെറ്റായ പ്രവൃത്തികള്‍ കണ്ടെത്താനും അവധിക്കാലത്ത് റോഡ് സുരക്ഷ ഉറപ്പുവരുത്താനും വേണ്ടി എമിറേറ്റിലെ പ്രധാന റോഡുകള്‍ക്ക് പുറമെ മറ്റ് റോഡുകളിലും പൊലീസിന്റെ ട്രാഫിക് വിഭാഗം പട്രോളിങ് ശക്തമാക്കിയിരുന്നു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)