sheik mohammed bin zayedവിശ്രമമില്ലാതെ!: ഒറ്റദിവസം കൊണ്ട് നാല് രാഷ്ട്ര നേതാക്കളെ കണ്ട് ശൈഖ് മുഹമ്മദ്
അബുദാബി: ഒരു പ്രസിഡന്റിന്റെ ദിനം എത്ര തിരക്കിലായിരിക്കും? 24 മണിക്കൂറിനുള്ളിൽ നാല് രാഷ്ട്ര നേതാക്കളുമായി sheik mohammed bin zayedകൂടിക്കാഴ്ച നടത്തിയിരിക്കുകയാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍.ഞായറാഴ്ച വൈകുന്നേരം മുതല്‍ തിങ്കളാഴ്ച രാത്രി വരെയുള്ള സമയം കൊണ്ടാണ് നാല് നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്. ഞായറാഴ്ച വൈകുന്നേരമായിരുന്നു ആദ്യ കൂടിക്കാഴ്ച.അഫ്ഗാനിസ്ഥാന്‍ ആക്ടിങ് പ്രതിരോധ മന്ത്രി മുല്ല മുഹമ്മദ് യാക്കൂബുമായിട്ടായിരുന്നു അത്. അബുദാബിയിലെ കാസര്‍ അല്‍ ഷാതി പാലസില്‍ വെച്ചാണ് ഇരുവരും കണ്ടത്. പിറ്റേന്ന് രാവിലെ 11 മണിയോടെ ശൈഖ് മുഹമ്മദ് ഖത്തറിലേക്ക് തിരിച്ചു.ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനിയുമായി കൂടിക്കാഴ്ച നടത്തി. ഖത്തര്‍ അമീറിന്റെ ക്ഷണപ്രകാരമാണ് യുഎഇ പ്രസിഡന്റ് രാജ്യത്തെത്തിയത്. ഉഭയകക്ഷി ബന്ധവും പരസ്പര സഹകരണവും ശക്തമാക്കുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്തു. ഫിഫ ലോകകപ്പിന് മികച്ച രീതിയിൽ ആതിഥേയത്വം വഹിക്കുന്ന ഖത്തറിനെ ശൈഖ് മുഹമ്മദ് അഭിനന്ദിച്ചു. പിന്നീട് അന്ന് ഉച്ചകഴിഞ്ഞ് 3.18ന് അദ്ദേഹം തലസ്ഥാനത്തേക്ക് തിരിച്ചെത്തി. അന്ന് തന്നെ രാജ്യത്തുണ്ടായിരുന്നു ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍ഗോസിനെ സ്വാഗതം ചെയ്തു.അബുദാബി ബഹിരാകാശ സംവാദത്തിനായി എമിറേറ്റില്‍ എത്തിയതായിരുന്നു ഇസ്രയേല്‍ പ്രസിഡന്റ്. ശേഷം തിങ്കളാഴ്ച വൈകുന്നേരത്തോടെ മലേഷ്യയിലെ രാജാവ് അല്‍സുല്‍ത്താന്‍ അബ്ദുല്ല സുല്‍ത്താന്‍ അഹമ്മദ് ഷായ്‌ക്കൊപ്പവും ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)