Posted By user Posted On

dubai duty free lucky drawഭാഗ്യം കൊണ്ടുവന്നത് ലണ്ടന്‍ യാത്രക്കിടെ എടുത്ത ടിക്കറ്റ്; എട്ടുകോടിയിലേറെ സമ്മാനത്തുക സ്വന്തമാക്കി പ്രവാസി മലയാളി

ദുബായ് ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പില്‍ ഇക്കുറി ഭാഗ്യം എത്തിയത് മലയാളിയെ തേടി dubai duty free lucky draw. ദുബായിൽ താമസിക്കുന്ന മലയാളിയായ ജയകൃഷ്ണനാണ് എട്ടു കോടിയിലേറെ രൂപയുടെ( 10 ലക്ഷം ഡോളർ) സമ്മാനം നേടിയത്. ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ സീരീസ് 407 നറുക്കെടുപ്പിലാണ് ജയകൃഷ്ണന്‍റെ സമയം തെളിഞ്ഞത്.നവംബർ എട്ടിന് ദുബായ് വിമാനത്താവളത്തിൽ നിന്നാണു ജയകൃഷ്ണൻ ടിക്കറ്റ് വാങ്ങിയത്. ഭാര്യയോടും രണ്ടു മക്കളോടുമൊപ്പം ലണ്ടനിലേക്കു പോകുന്നതിനിടെയായിരുന്നു ഈ ഭാഗ്യപരീക്ഷണത്തിനുള്ള ടിക്കറ്റ് സ്വന്തമാക്കിയത്. ദെയ്‌റയിലെ ഇന്റഗ്രൽടെക് നെറ്റ്‌വർക്ക്സ് എൽഎൽസിയുടെ ഓപറേഷൻസ് മാനേജരായി ജോലി ചെയ്യുകയാണ് ഈ 46കാരന്‍. പതിവായി ദുബായ് ഡ്യൂട്ടി ഫ്രീ പ്രമോഷനുകളിൽ പങ്കെടുക്കുന്നുണ്ടെങ്കിലും ഭാഗ്യമെത്തുന്ന ഇതാദ്യമായാണെന്ന് ജയകൃഷ്ണന്‍ പറഞ്ഞു. മില്ലേനിയം മില്യണയർ നറുക്കെടുപ്പിനെ തുടർന്നു രണ്ട് ആഡംബര വാഹനങ്ങൾക്കായുള്ള ഫൈനസ്റ്റ് സർപ്രൈസ് നറുക്കെടുപ്പും നടന്നു. ജർമൻ സ്വദേശി റെയ്‌നർ ബോഥേൺ ആണ് ഫൈനെസ്റ്റ് സർപ്രൈസ് മെഴ്‌സിഡസ് ബെൻസ് ജി 63 (ട്രാവെർട്ടൈൻ ബീജ് മെറ്റാലിക്) ആഡംബര കാർ സമ്മാനം നേടിയത്. നവംബർ 11-ന് ഓൺലൈനിൽ വാങ്ങിയ ടിക്കറ്റാണ് ഇദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്. റഷ്യൻ പൗരൻ വിറ്റാലി കാരിയാണ് ബിഎംഡബ്ല്യു ആർ 9T പ്യുവർ (ഗ്രാനൈറ്റ് ഗ്രേ) ആഡംബര മോട്ടോർബൈക്ക് സ്വന്തമാക്കിയത്. നവംബർ 14-ന് ഓൺലൈനിൽ വാങ്ങിയ ടിക്കറ്റാണ് സമ്മാനത്തിന് അര്‍ഹമായത്.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *