Posted By user Posted On

employees compensationയുഎഇയില്‍ മെഷീനിൽ കുടുങ്ങി കൈ നഷ്ടപ്പെട്ട തൊഴിലാളിക്ക് 100,000 ദിർഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി

യുഎഇ; റസ്റ്റോറന്റിൽ വെയിറ്ററായി ജോലി ചെയ്യുന്നതിനിടെ യന്ത്രത്തിൽ കുടുങ്ങിയ കൈ നഷ്ടപ്പെട്ട employees compensation തൊഴിലാളിക്ക് 100,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അബുദാബി സിവിൽ കോടതി ഉത്തരവ്. തനിക്ക് അനുഭവപ്പെട്ട കൈ നഷ്‌ടമായതിനും താന്‍ സഹിച്ച വേദനയ്ക്കും നഷ്ടപരിഹാരമായി തൊഴിലുടമ 200,000 ദിർഹം നൽകണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളി ഒരു കേസ് ഫയൽ ചെയ്തിരുന്നു. ജോലിസ്ഥലത്തെ അപകടങ്ങളിൽ നിന്ന് തന്നെ സംരക്ഷിക്കുന്നതിനുള്ള സുരക്ഷയും പ്രതിരോധ നടപടികളും ഉറപ്പാക്കുന്നതിൽ തൊഴിലുടമ പരാജയപ്പെട്ടതിനാലാണ് തന്റെ വലതു കൈ മുറിച്ചുമാറ്റാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ തൊഴിലുടമ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും തൊഴിലാളിയുടെ കൈ നഷ്ടപ്പെട്ടതിന് 100,000 ദിർഹം നഷ്ടപരിഹാരവും കോടതി ഫീസിനായി 10,000 ദിർഹം നൽകുകയും ചെയണമെന്ന് ഉത്തരവിടുകയും ചെയ്തു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *