sim swap fraudവീട്ടു ജോലിക്കാരെ എത്തിക്കാമെന്ന് പരസ്യം, കമ്മീഷനായി കൈപ്പറ്റിയത് വന്‍തുക; പ്രവാസി യുവതി പിടിയില്‍
യുഎഇ; രാജ്യത്തിനകത്തും പുറത്തും നിന്ന് വീട്ടുജോലിക്കാരെ കൊണ്ടുവരാമെന്ന് പറഞ്ഞ് sim swap fraud സോഷ്യൽ മീഡിയയിൽ പരസ്യം നൽകി ആളുകളെ പറ്റിച്ച 43 കാരിയായ ഏഷ്യൻ യുവതിയുടെ കേസ് ദുബായിലെ പബ്ലിക് പ്രോസിക്യൂഷൻ അന്വേഷിക്കുന്നു. 6,000 ദിർഹം മുതൽ 10,000 ദിർഹം വരെയുള്ള കമ്മീഷനായി നല്‍കിയാല്‍ വീട്ടുജോലിക്കാരെ എത്തിക്കാം എന്നായിരുന്നു യുവതി പരസ്യം നല്‍കിയത്. തന്‍റെ കയ്യില്‍ നിന്ന് വീട്ടുജോലിക്കാരിയെ എത്തിക്കാം എന്ന് പറഞ്ഞ് യുവതി 6,000 ദിർഹം വാങ്ങിയെന്നും എന്നാല്‍ വീട്ടുജോലിക്കാരിയെ എത്തിച്ചില്ലെന്നും കാട്ടി ഒരാള്‍ യുവതിക്കെതിരെ പരാതി നല്‍കിയിരുന്നു. പണം വാങ്ങി രണ്ട് ദിവസം കഴിഞ്ഞിട്ടും മറ്റ് വിവരങ്ങളൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് യുവതിയെ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെന്നും പരാതിക്കാരന്‍ പറയുന്നു. പ്രതിയെ അറസ്റ്റ് ചെയ്ത് നടത്തിയ ചോദ്യം ചെയ്യലില്‍ ഇത്തരത്തില്‍ നിരവധി തട്ടിപ്പുകള്‍ പ്രതി നടത്തിയതായി പൊലീസ് കണ്ടെത്തി. തന്റെ ‘ക്ലയന്റുകളെ’ വീട്ടുജോലിക്കാരുടെ ബയോഡാറ്റ കാണിക്കുകയും അവരെ രാജ്യത്തേക്ക് കൊണ്ടുവരാൻ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും ചെയ്യുമെന്ന് അവരോട് പറയുകയും ചെയ്തതായി യുവതി സമ്മതിച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)