Posted By user Posted On

big ticket log inഅഞ്ച് മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ബിഗ് ടിക്കറ്റില്‍ ഭാഗ്യപരീക്ഷണം; ഒടുവില്‍ കോടികള്‍ സ്വന്തമാക്കി ഇന്ത്യന്‍ പ്രവാസി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ നവംബര്‍ മാസത്തെ അവസാനത്തെ പ്രതിവാര ഇ-നറുക്കെടുപ്പില്‍ ഭാഗ്യം എത്തിയത് പ്രവാസി ഇന്ത്യക്കാരനെ തേടി. ഷംശുദ്ദീന്‍ മുഹമ്മദിനാണ് ബിഗ് ടിക്കറ്റിലൂടെ 10 ലക്ഷം ദിര്‍ഹം സമ്മാനം നേടിയത്. കുവൈത്തിലാണ് ഷംശുദ്ദീന്‍ താമസിക്കുന്നത്. സോഷ്യല്‍ മീഡിയ വഴിയാണ് ഇദ്ദേഹം ബിഗ് ടിക്കറ്റിനെ കുറിച്ച് അറിയുന്നത്. അങ്ങനെ തന്‍റെ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുകയായിരുന്നു. തുടര്‍ന്ന് ഭാര്യയോടൊപ്പം ചോര്‍ന്ന് ടിക്കറ്റുകള്‍ വാങ്ങിത്തുടങ്ങി. ബിഗ് ടിക്കറ്റിലൂടെ സമ്മാനം ലഭിച്ചാല്‍ അത് തന്‍റെ അഞ്ച് മക്കളുടെ ഭാവി സുരക്ഷിതമാക്കാന്‍ ഉപയോഗപ്പെടുത്താം എന്ന പ്രതീക്ഷയിലാണ് ഷംശുദ്ദീന്‍ ഭാഗ്യ പരീക്ഷണത്തിന് ഇറങ്ങിയത്. സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ വിളിച്ചപ്പോള്‍ സന്തോഷം അടക്കാനായില്ലെന്നും
തുടര്‍ന്നും ബിഗ് ടിക്കറ്റില്‍ പങ്കെടുക്കുമെന്നും എന്നെങ്കിലും ഒരിക്കല്‍ ബിഗ് ടിക്കറ്റിന്റെ വന്‍തുകയുടെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനാകുമെന്നുമാണ് ഷംസുദ്ദീന്‍ പറയുന്നത്. ഡിസംബര്‍ മാസത്തില്‍ ബിഗ് ടിക്കറ്റുകള്‍ വാങ്ങുന്ന ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍ ഓട്ടോമാറ്റിക് ആയി പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പുകളിലേക്ക് എന്റര്‍ ചെയ്യപ്പെടും. എല്ലാ ആഴ്ചയിലും തെരഞ്ഞെടുക്കുന്ന ഭാഗ്യശാലിക്ക് ഒരു കിലോഗ്രാം 24 കാരറ്റ് സ്വര്‍ണം സ്വന്തമാക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. പ്രമൊഷന്‍ കാലയളവില്‍ ടിക്കറ്റ് വാങ്ങുന്നവര്‍ക്ക് 2023 ജനുവരി മൂന്നിന് നടക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുത്ത് 3.5 കോടി ദിര്‍ഹത്തിന്റെ ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാനുള്ള അവസരമാണ് ലഭിക്കുക. മില്യനയറായി കൊണ്ട് പുതുവര്‍ഷത്തെ വരവേല്‍ക്കാനുള്ള സുവര്‍ണാവസരമാണിത്. ഡിസംബര്‍ 31 വരെ ടിക്കറ്റുകള്‍ വാങ്ങാം. ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റായ വഴിയോ അബുദാബി, അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ ബിഗ് ടിക്കറ്റ് കൗണ്ടറുകള്‍ സന്ദര്‍ശിച്ചോ ടിക്കറ്റ് വാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് അബുദാബി ബി​ഗ് ടിക്കറ്റ് വെബ്സൈറ്റ് സന്ദർശിക്കാം https://www.bigticket.ae/

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *