Posted By user Posted On

excise taxകോര്‍പ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് പുതിയ നിയമവുമായി യുഎഇ; മാറ്റങ്ങള്‍ ഇപ്രകാരം

യുഎഇ; കോര്‍പ്പറേറ്റ് നികുതിയുമായി ബന്ധപ്പെട്ട് പുതിയ നിയമവുമായി യുഎഇ excise tax. കോര്‍പ്പറേഷനുകളുടെയും ബിസിനസുകളുടെയും നികുതി സംബന്ധിച്ച 2022-ലെ ഫെഡറല്‍ ഡിക്രി-ലോ നമ്പര്‍ 47 (കോര്‍പ്പറേറ്റ് നികുതി നിയമം) ആണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2023 ജൂണ്‍ 1-നോ അതിനു ശേഷമോ ആരംഭിക്കുന്ന ബിസിനസുകള്‍ അവരുടെ ആദ്യ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ യുഎഇ കോര്‍പ്പറേറ്റ് നികുതിക്ക് (കോര്‍പ്പറേറ്റ് നികുതി) വിധേയമായിരിക്കും എന്നതാണ് പുതിയ നിയമത്തില്‍ പറയുന്നത്. നികുതി ലാഭം 375,000 ദിര്‍ഹത്തില്‍ കൂടുതലാണെങ്കില്‍ അത്തരം സ്ഥാപനങ്ങളില്‍ നിന്നും യുഎഇയുടെ കോര്‍പ്പറേറ്റ് ടാക്‌സ് ഭരണകൂടം 9 ശതമാനം സ്റ്റാന്‍ഡേര്‍ഡ് നിരക്ക് ഈടാക്കും. ചെറുകിട ബിസിനസുകളെയും സ്റ്റാര്‍ട്ട് അപ്പുകളെയും പിന്തുണയ്ക്കുന്നതിന് ആ പരിധി വരെയുള്ള ലാഭത്തിന് 0 ശതമാനം നിരക്കിലാണ് നികുതി ചുമത്തുക. യുഎഇയുടെ തന്ത്രപരമായ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുകയും ആഗോള സാമ്പത്തിക മത്സരശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു സംയോജിത നികുതി വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിലെ സുപ്രധാന നാഴികക്കല്ലാണ് കോര്‍പ്പറേഷനുകളുടെയും ബിസിനസ്സുകളുടെയും നികുതി സംബന്ധിച്ച ഫെഡറല്‍ ഡിക്രി-നിയമമെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *