property lawyers near meയുഎഇ നിയമ വ്യവസ്ഥയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി; പുതിയ മാറ്റങ്ങള്‍ ഇങ്ങനെ
യുഎഇ നിയമ വ്യവസ്ഥയുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തി property lawyers near me യുഎഇ ഭരണാധികാരി. 2016-ലെ നിയമമാണ് (13) ഭാഗികമായി ഭേദഗതി ചെയ്തത്. ജുഡീഷ്യല്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ ജുഡീഷ്യല്‍ ഇന്‍സ്‌പെക്ഷന്‍ അതോറിറ്റി എന്ന് പുനര്‍നാമകരണം ചെയ്തു. അതോറിറ്റിയുടെ തലവന്റെ തലക്കെട്ട് ‘ഡയറക്ടര്‍ ഓഫ് ജുഡീഷ്യല്‍ ഇന്‍സ്‌പെക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്’ എന്നതില്‍ നിന്ന് ‘ജുഡീഷ്യല്‍ ഇന്‍സ്‌പെക്ഷന്‍ അതോറിറ്റി പ്രസിഡന്റ്’ എന്നാക്കി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പുറപ്പെടുവിച്ച 2022 ലെ നിയമ നമ്പര്‍ (24) ന്റെ ഭാഗമായാണിത്. പുതിയ ഉത്തരവിലൂടെ നിരവധി ഇന്‍സ്‌പെക്ഷന്‍ ജഡ്ജിമാരെ നിയമിക്കാനും പദ്ധതിയുണ്ട്.ദുബായ് കോടതികളിലെ ജഡ്ജിമാരുടെയും പബ്ലിക് പ്രോസിക്യൂഷന്‍ അംഗങ്ങളുടെയും നിയമനവും സ്ഥാനക്കയറ്റവും സംബന്ധിച്ച ഡിക്രി നമ്പര്‍ (47), (48), (49), (50), (51) എന്നിവയും ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് പ്രഖ്യാപിച്ചിട്ടുണ്ട്. നിയമം അത് പുറപ്പെടുവിച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരികയും ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്യും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)