Posted By user Posted On

flydubai bookingഅയ്യോ പാമ്പ്! വിമാനത്തില്‍ പാമ്പിനെ  കണ്ടതിനെ തുടര്‍ന്ന് യാത്ര അനിശ്ചിതാവസ്ഥയില്‍; വലഞ്ഞ് യാത്രക്കാര്‍

ദുബായ്: ദുബായ് വിമാനത്തില്‍ പാമ്പിനെ  കണ്ടതിനെ തുടര്‍ന്ന് വിമാനം യാത്ര നിര്‍ത്തി വച്ചു flydubai booking. ദുബായില്‍ നിന്ന് കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെടാനിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലാണ് പാമ്പിനെ കണ്ടെത്തിയത്. തുടര്‍ന്ന് വിമാനം യാത്ര നിര്‍ത്തി വയ്ക്കുകയായിരുന്നു. ഇതോടെ ഈ വിമാനത്തില്‍ കോഴിക്കോട്ടേക്ക് പോകാനിരുന്ന യാത്രക്കാര്‍ മണിക്കൂറുകളായി ദുബായില്‍ അനിശ്ചിതാവസ്ഥയില്‍ തുടരുകയാണ്. ഇന്ന് വെളുപ്പിന് 2.20 ന് ദുബായില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമായിരുന്നു ഇത്. ഇന്ന് വെളുപ്പിന് വിമാനത്തിലേക്ക് ബോര്‍ഡ് ചെയ്തു തുടങ്ങിയ ശേഷമാണ് പാമ്പിനെ കണ്ടത്. ഇതിന് ശേഷം എല്ലാവരെയും പുറത്ത് ഇറക്കുകയും ദുബായിലെ ഹോട്ടലുകളിലേക്ക് മാറ്റുകയുമായിരുന്നു. സാധാരണ രീതികള്‍ അനുസരിച്ച് ഇത്തരം സന്ദര്‍ഭങ്ങളില്‍ ശക്തമായ കീടനാശിനി പ്രയോഗിച്ചിട്ട് നിശ്ചിത സമയം കഴിഞ്ഞാല്‍ മാത്രമേ വിമാനം പുറപ്പെടാന്‍ സാധിക്കുകയുള്ളൂ. ഇനി പ്രശ്നം പരിഹരിച്ച ശേഷം എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനം പുറപ്പെടാന്‍ രാത്രിയാകും എന്നാണ് സൂചന.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *