Posted By user Posted On

uaeയുഎഇയുടെ ചരിത്രം കണ്‍നിറയെ കണ്ടറിയാം; ശ്രദ്ധേയമായി മെമ്മറി ഓഫ് ദി നാഷണ്‍ പ്രദര്‍ശനം

അബുദാബി;യുഎഇയുടെ 51 വർഷത്തെ ചരിത്രം ചിത്രങ്ങളിലൂടെ കണ്ടറിയാന്‍ ഇതാ സുവര്‍ണാവസരം. അങ്ങനെ കാണാന്‍ താത്പര്യമുള്ളവര്‍ക്ക് അൽവത്ബ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ uae മെമ്മറി ഓഫ് ദി നേഷൻ പവിലിയനിലേക്ക് പോരാം. രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും ചരിത്രവും സമ്മേളിക്കുന്നതാണ് ഈ പവിലിയൻ. ചരിത്രം വിശദമായി അറിയാൻ താൽപര്യമുള്ളവർക്ക് വേണ്ടി അനുബന്ധ രേഖകളും ദൃശ്യങ്ങളും ഒക്കെ ഇവിടെയുണ്ട്. കടലും മരുഭൂമിയും മാത്രമുണ്ടായിരുന്ന ഒരു രാജ്യം ഭരണാധികാരികളുടെ ദീർഘ വീക്ഷണത്തിൽ 5 പതിറ്റാണ്ടുകൊണ്ട് ലോകത്തിന്റെ നെറുകിലേക്ക് ഉയർന്ന വളർച്ചയുടെ വിവിധ ഘട്ടങ്ങളാണ് ചിത്രങ്ങളിലൂടെ അടയാളപ്പെടുത്തിയിരിക്കുന്നത്. ഇവിടെ എത്തുന്നവര്‍ക്ക് അപാരമായ ദൃശ്യാനുഭവങ്ങളിലൂടെ സന്ദർശകർക്ക് രാജ്യത്തിന്റെ സംസ്കാരവും ചരിത്രവും എളുപ്പം മനസ്സിലാക്കാൻ കഴിയും. ഭൂരിഭാഗം ചിത്രങ്ങൾക്കൊപ്പമുള്ള വിവരണം അറബിക്കിലാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ അറബി അറിയാത്തവര്‍ പേടിക്കേണ്ടതില്ല പവിലിയനിലെ ഇംഗ്ലിഷ് പരിഭാഷകർ എല്ലാം ഇംഗ്ലീഷില്‍ വിവരിച്ച് നല്‍കും.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *