Posted By user Posted On

weber bbq saleഎന്നാല്‍ ഒരു ബാര്‍ബിക്യൂ കഴിച്ചാലോ? തണുപ്പുകാലം ആഘോഷമാക്കാനൊരുങ്ങി യുഎഇ നിവാസികള്‍; രാജ്യത്തെ മികച്ച 5 ബാര്‍ബിക്യൂ സ്പോട്ടുകള്‍ ഇതാ

തണുപ്പ് കാലം തുടങ്ങിയതോടെ യുഎഇ നിവാസികൾ വീടുകളിൽ നിന്ന് പുറത്തിറങ്ങി ഔട്ട്ഡോർ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ തുടങ്ങിയിരിക്കുകയാണ് weber bbq sale. മണൽ നിറഞ്ഞ ബീച്ചുകൾ മുതൽ പച്ചപ്പ് നിറഞ്ഞ പാർക്കുകൾ വരെ എല്ലായിടത്തും ആഘോഷങ്ങള്‍ തുടങ്ങിയിരിക്കുകയാണ്. കുടുംബവുമായി പുറത്ത് പോയി ബാര്‍ബിക്യൂ ഉണ്ടാക്കി കഴിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ ഏറെയാണ്. നിങ്ങള്‍ക്കായി യുഎഇയിലെ മികച്ച അഞ്ച് ബാര്‍ബിക്യൂ സ്പോട്ടുകളാണ് പരിചയപ്പെടുത്താന്‍ പോകുന്നത്.

1.ഹാഫ് ഡേസേര്‍ട്ട്

നിങ്ങൾ ഇവിടെയെത്തുമ്പോൾ,മണൽ മൂടിയ അനന്തമായ റോഡുകൾ നിങ്ങൾക്ക് കാണാന്‍ സാധിക്കും.സാഹസികത ഇഷ്ടപ്പെടുന്നവരും ബാർബിക്യൂ പ്രേമികളും പലപ്പോഴും ഈ സ്ഥലത്ത് ഇറങ്ങാറുണ്ട്. കാരണം മറ്റ് മരുഭൂമി ലൊക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായി ഒരു സെഡാൻ പോലും ഇത് ആക്സസ് ചെയ്യാൻ കഴിയും.

എങ്ങനെ എത്തിച്ചേരാം

അൽ റേവയ പാലത്തിലൂടെ ഷാർജയിലേക്ക് എമിറേറ്റ്‌സ് റോഡിലേക്ക് വഴിതിരിച്ചുവിട്ടാൽ ദുബായ്- അൽ ഐൻ റോഡിൽ പ്രവേശിക്കാം.

ലൊക്കേഷന്‍: 25.128031, 55.465331

2.ഖുദ്ര മരുഭൂമി

ഖുദ്ര മരുഭൂമി ഒരിക്കലും സന്ദര്‍ശകര്‍ക്ക് മതിപ്പുളവാക്കുന്നതിൽ പരാജയപ്പെടാറില്ല. വിശാലമായ ഭൂപ്രദേശത്ത് മൺകൂനകൾ അടിച്ചുപൊളിക്കാനും മികച്ച ഓഫ്-റോഡ് അനുഭവം നേടാനും താമസക്കാർ അവസരമുണ്ട്. നിരവധി താമസക്കാർ ഇവിടെയെത്തി ബാർബിക്യൂവി ഗ്രിൽ സജ്ജീകരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യാറുണ്ട്

എങ്ങനെ എത്തിച്ചേരാം

ഖുദ്ര റോഡിലോ ജബൽ അലി ലെഹ്ബാബ് റോഡിലോ ഏകദേശം 40 മിനിറ്റ് ഡ്രൈവ് ചെയ്താൽ, ഡമാക് ഹിൽസ് 2 ൽ നിന്ന് കുറച്ച് കിലോമീറ്റർ അകലെയാണ് ഈ സ്ഥലം.

ലൊക്കേഷന്‍: 24.985923, 55.350400

3.മുഷ്‌രിഫ് പാർക്ക്

കുടുംബത്തോടൊപ്പം പോകാൻ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങളിലൊന്നാണ് പാർക്ക്. സമൃദ്ധമായ പച്ചപ്പ്, ചിലമ്പിക്കുന്ന പക്ഷികൾ, സാഹസിക വിനോദങ്ങൾ, നീന്തൽക്കുളം തുടങ്ങി മുഷ്‌രിഫ് പാർക്കിനെ മറ്റുള്ളവയിൽ നിന്ന് വേറിട്ടു നിര്‍ത്തുന്ന നിരവധി കാഴ്ചകള്‍ ഇവിടെയുണ്ട്. ഒരു ട്രീ ടോപ്പ്, സിപ്‌ലൈൻ, അൽ തുറയ അസ്ട്രോണമി സെന്റർ, ഒരു കുതിരസവാരി ക്ലബ്ബ്, പക്ഷി നിരീക്ഷണം, സൈക്ലിംഗ് എന്നിവയുൾപ്പെടെ നിരവധി വിനോദ പരിപാടികൾ പാർക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ബാർബിക്യൂ ഗ്രില്‍ സജ്ജീകരിക്കാനും പാര്‍ക്കില്‍ സൗകര്യമുണ്ട്.

സമയക്രമം

ഞായർ മുതൽ ബുധൻ വരെ, പാർക്ക് രാവിലെ 8 മുതൽ രാത്രി 10 വരെ തുറന്നിരിക്കും, വ്യാഴം, വെള്ളി, ശനി, പൊതു അവധി ദിവസങ്ങളിൽ രാവിലെ 8 മുതൽ രാത്രി 11 വരെ തുറന്നിരിക്കും.മുഷ്‌രിഫ് പാർക്കിലേക്കുള്ള പ്രവേശനം ഒരു വ്യക്തിക്ക് 3 ദിർഹവും കാറിന് 10 ദിർഹവും നിരക്കിലുള്ള ടിക്കറ്റ് നൽകിയാണ് നൽകുന്നത്.

എങ്ങനെ എത്തിച്ചേരാം

മിർദിഫ് ഏരിയയിലാണ് പാർക്ക് സ്ഥിതി ചെയ്യുന്നത്, എയർപോർട്ട് റോഡിൽ നിന്ന് ഇവിടെയെത്താം. സിറ്റി സെന്ററിൽ നിന്ന് ഏകദേശം 20 കിലോമീറ്ററും ദുബായ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഏകദേശം 15 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം.

4.ഹട്ട ഹിൽ പാർക്ക്

ഹട്ട ഹെറിറ്റേജ് വില്ലേജിൽ നിന്ന് ഒരു ചെറിയ ഡ്രൈവ് ചെയ്താല്‍ ഒരു പർവതത്തിന് മുകളിൽ സ്ഥിതി ചെയ്യുന്ന പാര്‍ക്കിലെത്താം. ഇത് പിക്നിക്കുകൾക്കും ബാർബിക്യൂകൾക്കും അനുയോജ്യമായ സ്ഥലമാണ്. പച്ചപ്പും കുട്ടികൾക്കുള്ള കളിസ്ഥലവും ഉള്ള ഒരു കുടുംബ ഡേ ഔട്ടിംഗിനും പാർക്ക് അനുയോജ്യമാണ്.

പർവതത്തിന്റെ ഏറ്റവും ഉയർന്ന സ്ഥലത്ത് ഒരു ടവർ ഉണ്ട്, അത് അതിമനോഹരമായ കാഴ്ച നൽകുന്നുണ്ട്. ഉച്ചതിരിഞ്ഞാണ് പാർക്ക് സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം , വൈകുന്നേരങ്ങളിൽ സൂര്യാസ്തമയ പ്രേമികൾക്ക് അനുയോജ്യമായ സ്ഥലമാണ് ഇത്.

ലൊക്കേഷന്‍: 24.802039, 56.129810

5.ജുമൈറ ബീച്ച് പാർക്ക്

കടൽത്തീരത്ത് ഒരു ബാർബിക്യൂ ആസ്വദിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, ജുമൈറ ബീച്ച് പാർക്ക് നിങ്ങൾക്ക് ഏറ്റവും മികച്ച ഓപ്ഷനാണ്. എന്നിരുന്നാലും, മണലിൽ ഗ്രിൽ സ്ഥാപിക്കുന്നത് അനുവദനീയമല്ല. എന്നാല്‍ ഗ്രില്ലുകളും ഇരിപ്പിടങ്ങളും ഉള്ള നിയുക്ത ബാർബിക്യൂ സ്പോട്ടുകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. പാർക്കിലേക്കുള്ള പ്രവേശനത്തിന് ഒരാൾക്ക് 5 ദിർഹവും ഒരു കാറിന് 20 ദിർഹവുമാണ് ഈടാക്കുന്നത്. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 8 മുതൽ രാത്രി 10 വരെ തുറന്നിരിക്കുന്ന പാർക്ക് വാരാന്ത്യങ്ങളിൽ രാത്രി 11 മണി വരെ തുറന്നിരിക്കും.

ലൊക്കേഷന്‍: 25.148224, 55.195241

എന്നാല്‍, പൊതുസ്ഥലത്ത് ബാർബിക്യൂയിംഗ് നടത്തുമ്പോൾ ചില നിയന്ത്രണങ്ങൾ നിലവിലുണ്ടെന്ന് താമസക്കാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ശിക്ഷിക്കപ്പെടാതിരിക്കാൻ നിയമങ്ങളെക്കുറിച്ച് സ്വയം ബോധവത്കരിക്കുകയും വേണം.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *