Posted By user Posted On

divorce papersസമ്മതമില്ലാതെ യുവതിയുടെ ഫോട്ടോ ഓൺലൈനിൽ ഉപയോഗിച്ചു; യുഎഇയില്‍ സ്റ്റുഡിയോ ഉടമയ്ക്ക് വന്‍ തുക പിഴയിട്ട് കോടതി

യുഎഇ; സമ്മതമില്ലാതെ യുവതിയുടെ ഫോട്ടോ ഓൺലൈനിൽ ഉപയോഗിച്ച സ്റ്റുഡിയോ ഉടമയ്ക്ക് divorce papers വന്‍ തുക പിഴയിട്ട് കോടതി. തന്റെ ചിത്രങ്ങൾ തന്‍റെ സമ്മതമില്ലാതെ സോഷ്യൽ മീഡിയയിൽ ഉപയോഗിക്കുകയും കടയുടെ മുൻവശത്ത് പ്രദർശിപ്പിക്കുകയും ചെയ്‌തെന്ന് ഒരു അറബ് യുവതിയാണ് പരാതി നല്‍കിയത്. അറബ് സ്വദേശിയായ ഫോട്ടോ സ്റ്റുഡിയോ ഉടമയ്ക്കെതിരെയാണ് യുവതി പരാതി നല്‍കിയത്. ഷാർജ മിസ്‌ഡിമെനർ കോടതിയിലാണ് കേസ് നടന്നത്. ഫോട്ടോ സ്റ്റുഡിയോ ഉടമ തന്റെ ചിത്രങ്ങൾ ഫേസ്‌ബുക്കിലും ഇൻസ്റ്റാഗ്രാമിലും ഉപയോഗിച്ചതായി പരാതിക്കാരി ആരോപിച്ചു. 2017ൽ ഒരു കടയിൽ അബായകൾ പ്രദർശിപ്പിക്കുന്നതിനായി ചിത്രങ്ങൾ എടുക്കാൻ താന്‍ ഇയാളുടെ സ്റ്റുഡിയോയിൽ പോയിരുന്നതായി പരാതിക്കാരി പറഞ്ഞു. തന്റെ ഫോട്ടോ സ്റ്റുഡിയോ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ഉപയോഗിച്ചതായി പിന്നീടാണ് അറിഞ്ഞതെന്നും യുവതി പറഞ്ഞു.
തുടർന്ന് ഷാർജ മിസ്‌ഡിമെനർ കോടതി ഇയാൾക്ക് 20,000 ദിർഹം പിഴ ചുമത്തുകയായിരുന്നു. എന്നാല്‍ സ്റ്റുഡിയോ ഉടമ വിധിക്കെതിരെ അപ്പീൽ നൽകുകയും കേസ് പിൻവലിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ക്രിമിനൽ കോടതി വിധി റദ്ദാക്കാൻ അപ്പീൽ കോടതി ആവശ്യപ്പെട്ടു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK


Comments (0)

Leave a Reply

Your email address will not be published. Required fields are marked *