fineഅനുവാദമില്ലാതെ വാഹനം ഓടിച്ച് ട്രാഫിക് നിയമലംഘനങ്ങള്‍ വരുത്തി വച്ചു; സുഹൃത്ത് നഷ്ടപരിഹാരം നല്‍കണമെന്ന് യുവാവ് കോടതിയില്‍
യുഎഇ; അനുവാദമില്ലാതെ വാഹനമെടുത്ത് ഓടിച്ച് അപകടം ഉണ്ടാക്കിയ സുഹൃത്തിനെതിരെ fine പരാതിയുമായി 28കാരന്‍ കോടതിയില്‍.തന്റെ അനുവാദമില്ലാതെ തന്റെ സുഹൃത്ത് 2014 ലെ റേഞ്ച് റോവർ ഉപയോഗിച്ചുവെന്നും അന്ന് ഉണ്ടായ അപകടത്തില്‍ വാഹനത്തിനും മറ്റുള്ളവരുടെ സ്വത്തിനും നാശം വരുത്തിയെന്നും പരാതിക്കാരന്‍ അൽ ഐൻ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയിൽ പറഞ്ഞു. അതുകൊണ്ട് ട്രാഫിക് ലംഘനങ്ങള്‍ക്ക് പിഴ തുക അടക്കുന്നതിനായും നഷ്ടപരിഹാരമായും തനിക്ക് സുഹൃത്ത് 62,300 ദിർഹം നൽകണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു. മറ്റ് നിയമലംഘനങ്ങൾക്കൊപ്പം 55,000 ദിർഹത്തിന്റെ അശ്രദ്ധമായ ഡ്രൈവിംഗ് ലംഘനവും ഉണ്ടെന്ന് കണ്ടതാണ് കേസെടുക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് പരാതിക്കാരൻ കൂട്ടിച്ചേർത്തു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ടെക്‌സ്‌റ്റ് മെസേജുകൾ വഴി അറിയിപ്പ് ലഭിച്ചിട്ടും പ്രതി കോടതിയിൽ ഹാജരായിട്ടില്ല. തുടര്‍ന്ന് പ്രസിഡൻറ് ജഡ്ജി കേസ് പരിഗണിക്കുന്നത് മാറ്റിവച്ചു.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)