parking near meയുഎഇയില്‍ വാഹനമോടിക്കുന്നവര്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട 10 പാര്‍ക്കിംഗ് നിയമലംഘനങ്ങളും പിഴകളും ഏതൊക്കെ
നിങ്ങള്‍ യുഎഇയിലെ നിരത്തുകളില്‍ വാഹനങ്ങള്‍ ഓടിക്കുന്നവരാണോ? parking near me എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും രാജ്യത്തെ പാര്‍ക്കിംഗ് നിയമലംഘനങ്ങളും പിഴകളെ കുറിച്ചും അറിഞ്ഞിരിക്കേണ്ടതുണ്ട്. അനധികൃത പാര്‍ക്കിംഗ് വാഹനങ്ങളുടെയും കാല്‍നടയാത്രക്കാരുടെയും ഗതാഗതത്തെ തടസ്സപ്പെടുത്തുകയും ഫയര്‍ ഹൈഡ്രന്റുകളിലേക്കുള്ള പ്രവേശനം തടയുകയും ചെയ്യുന്നതിനെ തടയുന്നതിനായിട്ടാണ് രാജ്യത്ത് പാര്‍ക്കിംഗ് നിയമങ്ങള്‍ നിലവില്‍ വന്നത്. ഇത്തരത്തില്‍ നിയമലംഘനം കണ്ടെത്തിയാല്‍ പിഴ ചുമത്തുകയും ചെയ്യാറുണ്ട്.
യുഎഇയിലെ 10 പാര്‍ക്കിംഗ് നിയമലംഘനങ്ങളും പിഴകളും പരിശോധിക്കാം
1.തെറ്റായ പാര്‍ക്കിംഗ്: 500 ദിര്‍ഹം പിഴ
2.വാഹനങ്ങള്‍ക്ക് പിന്നില്‍ പാര്‍ക്ക് ചെയ്യുന്നതും അവയുടെ സഞ്ചാരം തടയുന്നതും ചെയ്യുക: 500 ദിര്‍ഹം പിഴ
3.വാഹനം സുരക്ഷിതമാക്കാതെ പാര്‍ക്ക് ചെയ്യുക: 500 ദിര്‍ഹം പിഴ
4.നടപ്പാതകളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്: 400 ദിര്‍ഹം പിഴ
5.കാല്‍നടയാത്രക്കാരുടെ സഞ്ചാരം തടയുന്ന രീതിയില്‍ വാഹനം പാര്‍ക്ക് ചെയ്യുക: 400 ദിര്‍ഹം പിഴ
6.ഫയര്‍ ഹൈഡ്രന്റുകള്‍ക്ക് മുന്നില്‍ പാര്‍ക്കിംഗ് ചെയ്യുന്നത്: 1,000 ദിര്‍ഹം പിഴ, 6 ബ്ലാക്ക് പോയിന്റുകള്‍
7.പ്രത്യേക ആവശ്യങ്ങളുള്ള ആളുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുക: 1,000 ദിര്‍ഹം പിഴ, 6 ബ്ലാക്ക് പോയിന്റുകള്‍
8.ഒരു കാരണവുമില്ലാതെ റോഡിന്റെ നടുവില്‍ വാഹനം നിര്‍ത്തിയാല്‍: 1,000 ദിര്‍ഹം പിഴ, 6 ബ്ലാക്ക് പോയിന്റുകള്‍
9.യെല്ലോ ബോക്‌സ് ജംഗ്ഷനില്‍ വാഹനം നിര്‍ത്തുന്നത്: 500 ദിര്‍ഹം പിഴ
10.റോഡിന്റെ ഇടത് സൈഡിലെ നിരോധിത സ്ഥലങ്ങളില്‍ വാഹനം നിര്‍ത്തിയാല്‍: 1,000 ദിര്‍ഹം പിഴ
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)