biometric passportഇനി യാത്രകൾ എളുപ്പമാകും; പാസ്‌പോര്‍ട്ടില്‍ വിസ പതിക്കുന്നത് പൂര്‍ണമായും നിര്‍ത്തി യുഎഇ
യുഎഇ; പാസ്‌പോര്‍ട്ടില്‍ വിസ പതിക്കുന്ന രീതി യുഎഇ പൂര്‍ണമായും നിര്‍ത്തി biometric passport. പാസ്പോർട്ടിൽ വീസ പതിക്കുന്നത് ദുബായിലും നിർത്തിയതോടെയാണ് യുഎഇയിൽ ഈ രീതി പൂർണ്ണമായും അവസാനിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ദുബായിൽ വീസ പതിപ്പിക്കുന്നത് നിർത്തിയത്. കഴിഞ്ഞ മേയ് മുതൽ രാജ്യത്തെ മറ്റ് എമിറേറ്റുകളിൽ പാസ്പോർട്ട് രഹിത സൗകര്യം നിലവിൽ വന്നിരുന്നു. ദുബായിൽ കൂടി പുതിയ രീതി വന്നതോടെ ഏത് എമിറേറ്റിലേക്കും പാസ്പോർട്ടില്ലാതെ വിമാനയാത്ര ചെയ്യാം. രാജ്യത്തേക്കുള്ള വരവും പോക്കും എളുപ്പമാക്കാൻ ലക്ഷ്യമാക്കിയുള്ളതാണ് ഈ പരിഷ്കാരം. ഇനി മുതൽ യുഎഇയിൽ റസിഡന്റ് വീസയുള്ളവർക്ക് പാസ്പോർട്ടിനു പകരം എമിറേറ്റ്സ് ഐഡി ഉപയോഗിക്കാം. വ്യക്തിഗത വിവരങ്ങൾക്ക് പുറമേ, ജോലി ചെയ്യുന്ന കമ്പനിയുടെ പേര്, തസ്തിക, കാർഡ് നമ്പർ, കാലാവധി, ഇഷ്യൂ ചെയ്ത എമിറേറ്റ് തുടങ്ങി വീസയിലെ വിവരങ്ങളെല്ലാം എമിറേറ്റ്സ് ഐഡിയിലും രേഖപ്പെടുത്തിയിട്ടുണ്ട്. വീസയ്ക്ക് അപേക്ഷിക്കുന്നവർക്കും നിലവിലെ വീസ പുതുക്കുന്നവർക്കും എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയ എമിറേറ്റ്സ് ഐഡിയാണ് കിട്ടുക. അതോടൊപ്പം തന്നെ, നിലവിൽ കാലാവധിയുള്ള വീസക്കാർക്ക് പാസ്പോർട്ട് ഉപയോഗിച്ചും യാത്രചെയ്യാൻ സാധിക്കും. എമിറേറ്റ്‌സ് ഐഡി കാര്‍ഡിലെ വിവരങ്ങള്‍ മറ്റു വിദേശ രാജ്യങ്ങളിലെ എമിഗ്രേഷനില്‍ പാസ്‌പോര്‍ട്ട് റീഡര്‍ മുഖേന ലഭിക്കുമെന്നതിനാല്‍ യാത്രയ്ക്ക് പ്രശ്നമുണ്ടാകില്ല. എയര്‍ലൈനുകള്‍ക്ക് പാസ്പോര്‍ട്ട് നമ്പറോ എമിറേറ്റ്സ് ഐഡിയോ ഉപയോഗിച്ച് യാത്രക്കാരന്റെ റസിഡന്‍സി സ്റ്റേറ്റസ് പരിശോധിക്കുകയും ചെയ്യാൻ കഴിയും.
യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക
https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK
Comments (0)