Posted By user Posted On

eb1aസന്ദർശന വിസ കാലാവധി നീട്ടുന്നതിൽ സുപ്രധാന മാറ്റം; ഇക്കാര്യങ്ങൾ നിർബന്ധമായും അറിഞ്ഞിരിക്കണം

യുഎഇ; രാജ്യത്ത് നിന്ന് പുറത്തുപോകാതെ യുഎഇ സന്ദർശന വിസ നീട്ടുന്നത് നിർത്തിവച്ചു eb1a. അബുദാബി, ദുബായ് എമിറേറ്റുകളിലെ ട്രാവൽ ഏജന്റുമാർ ആണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് നിന്ന് പുറത്തുപോകാതെ തന്നെ വിസിറ്റ് വിസ നീട്ടുന്നത് നിർത്തിയതായി ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചതായാണ് ഇവർ നൽകുന്ന വിവരം. നേരത്തെ, കോവിഡ് -19 പ്രതിസന്ധി നിലനിൽക്കുന്നത് കാരണം സന്ദർശന വിസ കാലാവധി നീട്ടുന്നതിൽ ഇളവുകൾ ഉണ്ടായിരുന്നു, ആ സമയത്ത് വിസ കാലാവധി നീട്ടുന്നതിനായി ആളുകൾക്ക് രാജ്യം വിട്ടുപോകേണ്ട ആവശ്യമില്ലായിരുന്നു. എന്നാൽ ഇപ്പോൾ കൊവിഡ് ഇളവ് പിൻവലിച്ച സാഹചര്യത്തിലാണ് ഇമിഗ്രേഷൻ വകുപ്പിൽ നിന്ന് പുതിയ തീരുമാനം വന്നത്. വിസ പുതുക്കലിനായി രാജ്യം വിടാനുള്ള വ്യവസ്ഥ, പകർച്ചവ്യാധിക്ക് മുമ്പുള്ള ദിവസങ്ങളിൽ പിന്തുടരുന്ന ഒരു സാധാരണ നടപടിക്രമമാണെന്നും ട്രാവൽ ഏജന്റുമാർ വ്യക്തമാക്കി. അതായത് വിസിറ്റിം​ഗ് വിസയിൽ രാജ്യത്തുള്ളവർ അവരുടെ വിസ കാലാവധി നീട്ടണമെങ്കിൽ ആദ്യം രാജ്യത്തിന് പുറത്ത് പോകുകയും അതിന് ശേഷം അപേക്ഷിക്കുകയും വേണം. സന്ദർശന വിസ കാലാവധി നീട്ടുന്നതിനായി രാജ്യത്തിനകത്ത് നിന്ന് നൽകുന്ന അപേക്ഷകൾ നിരസിക്കപ്പെടുകയാണെന്നും നിലവിൽ ഈ വിഷയത്തിൽ ഔദ്യോ​ഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നുമാണ് ദുബായിൽ നിന്നുള്ള മറ്റൊരു ട്രാവൽ ഏജന്റ് പറയുന്നത്. കഴിഞ്ഞ മാസം ഇമിഗ്രേഷൻ വകുപ്പ് വിസിറ്റിം​ഗ് വിസ കാലാവധി 90 ദിവസത്തിൽ നിന്നും 60 ദിവസമായി കുറച്ചിരുന്നു.

യുഎഇയിലെ വാർത്തകളും തൊഴിൽ അവസരങ്ങളും
അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാവുക

https://chat.whatsapp.com/ENdAt9M7b2s3zsbvHLIOtK

Comments (0)

Leave a Reply

Your email address will not be published. Required fields are marked *